കേരളത്തില്‍ ഡയാലിസിസ് കൂടുന്നതിന്റെ കാരണം കണ്ടുപിടിക്കണമെന്ന് നടന്‍ മോഹന്‍ലാല്‍

ആലുവ: കേരളത്തില്‍ ഡയാലിസിസ് ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി കൂടുന്നതിന്റെ കാരണം കണ്ടുപിടിക്കേണ്ടത് ആവശ്യമാണെന്ന് ചലചിത്ര നടന്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ ആശുപത്രിയില്‍ റീജ്യണല്‍ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേ­ഹം.


തന്റെ അച്ഛനും അമ്മയ്ക്കും, ഭാര്യയുടെ വീട്ടില്‍ പലര്‍ക്കും ഡയാലിസിസ് വേണ്ടി വന്നതായി മോഹന്‍ലാല്‍ സൂചിപ്പിച്ചു. അപ്പോഴൊക്കെ ആശുപത്രികളില്‍പോയിരുന്നതായും അവിടെ ചെന്നപ്പോഴാണ് നമ്മള്‍ എത്ര ചെറുതാണെന്ന് മനസിലായതെന്നും, നമ്മുടെയൊക്കെ അഹങ്കാരം ഇല്ലാതാകുന്നതും അപ്പോഴാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. രോഗം മൂലം കഷ്ടപ്പെടുന്നവരെ ശുശ്രൂഷി­ക്കു­ന്നതോടൊപ്പം സ്വന്തം ആരോഗ്യം പരിപാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മോഹന്‍ലാല്‍ ഉപദേശി­ച്ചു.
Mohanlal, Hospital, Father, Mother, Kerala, District, Family, Kvartha, Malayalam News, Kerala Vartha, Aluva, Ernakulam, Mohanlal, Actor, Health, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Keywords: Mohanlal, Hospital, Father, Mother, Kerala, District, Family, Kvartha, Malayalam News, Kerala Vartha, Aluva, Ernakulam, Mohanlal, Actor, Health, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Mohanlal inaugurates the II phase of the Regional Dialysis Centre with ten more units at District Hospital, Regional Dialysis Centre phase II opened at Aluva

Post a Comment

Previous Post Next Post