ആര്‍.സെല്‍വരാജ് എം.എല്‍.എ യുടെ വീട്ടിലെ പോലീസ് കാവല്‍പുര കത്തിനശിച്ച നിലയില്‍

പാറശാല: നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.സെല്‍വരാജിന്റെ വീട്ടിലെ പോലീസ് കാവല്‍പുര കത്തിനശിച്ച നിലയില്‍. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

സെല്‍വരാജും കുടുംബവും സ്ഥലത്തില്ലാതിരുന്ന സമയത്ത് സെല്‍വരാജിന്റെ വസതിക്ക് സമീപം മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ താമസിച്ചിരുന്ന ടാര്‍പോളിന്  മേഞ്ഞ ഷെഡിന് തീപിടിക്കുകയായിരുന്നു. സ്ഥലത്ത് പവര്‍കട്ടായിരുന്ന സമയത്ത് തീ ഉയരുന്നതു കണ്ട് ഭരിഭ്രാന്തരായ
R.Shelvaraj, MLA, House, Police, Shed, Fire, Police, Enquiry, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

സി.പി.എം വിട്ടതു മുതല്‍ സെല്‍വരാജിന്റെ വീട്ടില്‍ കാവലിന് നിയോഗിച്ചിരുന്ന പോലീസുകാരെ രണ്ടു മാസം മുമ്പാണ് തിരിച്ചുവിളിച്ചത്. പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.

Keywords: R.Shelvaraj, MLA, House, Police, Shed, Fire, Police, Enquiry, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

Previous Post Next Post