സൗദിയില്‍ നിന്നു ജോലി ഉപേക്ഷിച്ച് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

 


തിരുവനന്തപുരം: നിതാഖത്ത് നിയമം നടപ്പിലാക്കുകവഴി സൗദിയില്‍ നിന്ന് മലയാളികള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും സൗദി അറേബ്യയുമായുള്ള സൗഹൃദ ബന്ധം നിലനിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ നിന്നു ജോലി ഉപേക്ഷിച്ച് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രിവിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല. സൗദിയിലെ ഇപ്പോഴത്തെ സ്ഥിതി നിരീക്ഷിച്ച് വരികയാണ്. പ്രശ്‌നത്തില്‍ ഇന്ത്യന്‍ എംബസി കാര്യമായി ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ വിദേശകാര്യ മന്ത്രി ഇ. അഹ്മദും, സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലയുമായി ചര്‍ച നടത്തിയിരുന്നു. വിഷയത്തില്‍ അനുഭാവപൂര്‍ണവും സഹായകവുമായ നിലപാട് സ്വീകരിക്കുമെന്ന് സൗദി അറിയിച്ചതായി ഇ. അഹ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Oomanchandi, Friendship, Help,Saudi Arabia, Chief Minister, Thiruvananthapuram, Embassy, Press meet, Foreign, Minister, E. Ahmed, Conference, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, No panic situation in Kerala due to new Saudi job law: Oommen Chandy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia