Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോയെന്ന ഭയം ഏറ്റവും വലിയ ഭീതി

ഭീതികളുടെ പട്ടികയിലേക്ക് പുതിയൊരു അംഗം കൂടി. യാത്രകളിലും മറ്റും മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോയെന്ന ഭയം (നോമോഫോബിയ) ഏതാണ്ട് നൂറു ശതമാനം പേരെയും. Nomophobia, Anxiety survey, Mobile safety solutions, One assist, Consumer solutions
ബാംഗ്ളൂര്‍: ഭീതികളുടെ പട്ടികയിലേക്ക് പുതിയൊരു അംഗം കൂടി. യാത്രകളിലും മറ്റും മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോയെന്ന ഭയം (നോമോഫോബിയ) ഏതാണ്ട് നൂറു ശതമാനം പേരെയും അലട്ടുന്നതായി മാനസിക സമ്മര്‍ദങ്ങള്‍ സംബന്ധിച്ച പുതിയ പഠനം ചൂണ്ടികാട്ടുന്നു. മൊബൈല്‍ സേഫ്റ്റി സൊല്യൂഷന്‍സ് നിര്‍മാതാക്കളായ വണ്‍ അസിസ്റ്റ് കണ്‍സ്യൂമര്‍ സൊല്യൂഷന്‍സ് രാജ്യത്തെ മെട്രോ നഗരങ്ങളിലെ 8000ത്തോളം ആളുകളിലാണ് ഈ പഠനം നടത്തിയത്.

മൊബൈല്‍ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, സ്വകാര്യ വിവരങ്ങള്‍,ചിത്രങ്ങള്‍ എന്നിവ നഷ്ടപ്പെടുന്ന കാര്യം ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുന്നതല്ളെന്ന് പഠനം ചൂണ്ടികാണിക്കുന്നു.
ട്രാഫിക്ക് കുരുക്കില്‍ കുടുങ്ങുന്നതും ഒരു സ്ഥലത്ത് വൈകിയത്തെുന്നതുമാണ് തൊട്ടുപിന്നിലുള്ള രണ്ട് ഭീതികള്‍. 55 ശതമാനം പേര്‍ ട്രാഫിക്ക് കുരുങ്ങില്‍ കുടുങ്ങുന്നത് മനസമാധാന കേടുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 70 ശതമാനം പേരെ ഏതെങ്കിലും സ്ഥലത്ത് വൈകിയത്തെുമോ എന്ന ഭീതി അലട്ടുന്നതായും പഠനം പറയുന്നു.

പെഴ്സ് നഷ്ടപ്പെടല്‍, വീടിന്‍െറയോ ഓഫീസിന്‍േറയോ വാഹനത്തിന്‍െറയോ താക്കോല്‍ നഷ്ടപ്പെടല്‍, കുട്ടികളുടെയും വീടിന്‍െറയും സുരക്ഷ, അടിയന്തിര വൈദ്യസഹായം സംബന്ധിച്ച പേടി, വായ്പകളുടെ പ്രതിമാസതവണകള്‍, നല്ല ജോലി ലഭിക്കല്‍ തുടങ്ങിയവയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റുതരം ഭീതികള്‍.
ബസിലും മറ്റും യാത്ര ചെയ്യുമ്പോള്‍ പോക്കറ്റിലും ഹാന്‍ഡ്ബാഗിലും വെച്ചിട്ടുള്ള ഫോണുകള്‍ ബഹുഭൂരിപക്ഷം പേരും തൊട്ടുനോക്കി അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കാറുണ്ട്. മൊബൈലാണ് എന്‍െറ തലച്ചോറും എന്‍െറ ലോകവും. നമ്പറുകളടക്കം എല്ലാ വിവരങ്ങളും മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ എല്ലാം തുലഞ്ഞു’ സര്‍വേ സംഘത്തോടുള്ള ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
മൊബൈല്‍ ഫോണിന്‍െറ അഭാവത്തില്‍ ആളുകള്‍ വല്ലാത്ത അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഫോണുകള്‍ വന്നതോടെ ഓര്‍ത്തെടുക്കല്‍ നിര്‍ത്തി എല്ലാ ഫോണുകള്‍ക്ക് വിട്ടുകൊടുത്തതും ഈ അവസ്ഥക്ക് കാരണമാണ്.

 Nomophobia, Anxiety survey, Mobile safety solutions, One assist, Consumer solutionsനോമോഫോബിയക്കാര്‍ ആഗോളതലത്തിലും വര്‍ധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ബ്രിട്ടനില്‍ 1000 പ്രൊഫഷനലുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന 66 ശതമാനം പേരിലും നോമോഫോബിയ കണ്ടത്തെിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 53 ശതമാനമായിരുന്നു.

Summary: The fear of losing the mobile phone is the biggest fear that people have in their daily lives, according to an anxiety mapping study conducted among 8,000 people across profiles and across Indian metros. The survey found that almost 100% of those surveyed worried most about losing mobile phones, including the contact numbers, personal data and images stored on them.

Keywords: Nomophobia, Anxiety survey, Mobile safety solutions, One assist, Consumer solutions, current top stories, photo galleries, Top Breaking News, Politics News, Current Affairs in India, Around the World, discussions, interviews,

Post a Comment