ഗൗരിയമ്മയ്ക്ക് യു.ഡി.എഫില്‍ ചേര്‍ന്നതുകൊണ്ട് കിട്ടിയത് ജോര്‍ജിന്റെ തെറിയഭിഷേകം: കോടിയേരി

ചെറുവത്തൂര്‍: ഗൗരിയമ്മയ്ക്ക് യു.ഡി.എഫിനോടൊപ്പം ചേര്‍ന്നതുകൊണ്ട് കിട്ടിയത് പി.സി.ജോര്‍ജിന്റെ തെറിയഭിഷേകം മാത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇതിനെതിരെ പ്രതികരിക്കാന്‍ യു.ഡി.എഫില്‍ ആരുമുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ ഇടതുപക്ഷത്തായിരുന്നെങ്കില്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ ആയിരങ്ങളുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചെറുപാര്‍ട്ടികളെയെല്ലാം നിഷ്പ്രഭമാക്കിയിരുത്താനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ ഗൂഢനീക്കമാണ് എം.വി.രാഘവനും ഗൗരിയമ്മയും ഇന്ന് അനുഭവിക്കുന്നത്. കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാചരണം കയ്യൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കയ്യൂര്‍ രക്തസാക്ഷികള്‍ വിഭാവനം ചെയ്ത ഇന്ത്യ കെട്ടിപ്പെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതിനുവേണ്ടി ആശയത്തിലൂന്നിയ ബദലിനാണ് സി.പി.എം അടക്കമുള്ള ഇടതുപക്ഷങ്ങള്‍ ശ്രമിച്ചുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Keywords: Gouriamma, UDF, P.C.George, UDF, Corrupt, Cheruvathur,  Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

Previous Post Next Post