Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ്ബുക്ക് ഫോണ്‍ വരുമോ?

ഫേസ്ബുക്ക് ഫോണിനെ കുറിച്ച അഭ്യൂഹങ്ങള്‍ ടെക് ലോകത്ത് പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ മുമ്പ് ഇക്കാര്യം. Facebook, Facebook phone, Android Application, H.T.C Company, H.T.C Salsa, H.T.C Chacha, World, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഫെയ്‌സ്ബുക്ക് ഫോണിനെ കുറിച്ച അഭ്യൂഹങ്ങള്‍ ടെക് ലോകത്ത് പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ മുമ്പ് ഇക്കാര്യം നിരാകരിച്ചിരുന്നെങ്കിലും വീണ്ടും ഫെയ്‌സ്ബുക്ക് ഫോണ്‍ എന്ന അഭ്യൂഹം സജീവമായിട്ടുണ്ട്.

ഇക്കുറി ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ഏപ്രില്‍ നാലിന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിന്‍െറ ഇന്‍വിറ്റേഷനാണ് അഭ്യൂഹം കൊളുത്തിവിട്ടിരിക്കുന്നത്. 'Come See Our New Home on Android' എന്നാണ് ഇന്‍വിറ്റേഷനില്‍ അച്ചടിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിന്‍െറ തീയതിയും സമയവും സ്ഥലവും ചുവടെ അച്ചടിച്ചിട്ടുണ്ട്.

ഒന്നുകില്‍ പരിഷ്കരിച്ച ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനോ അല്ലെങ്കില്‍ ഫേസ്ബുക്ക് അടിസ്ഥാനമാക്കിയുള്ള ഫോണോ ആയിരിക്കും നാലിന് പുറത്തിറക്കുകയെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

ഹോംസ്ക്രീനില്‍ തന്നെ ഫെയ്‌സ്ബുക്ക് ഉള്ള വിവിധ ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ ഇന്‍റഗ്രേറ്റ് ചെയ്തും പ്രവര്‍ത്തിക്കുന്ന എച്ച്.ടി.സി കമ്പനിയുടെ ഹാന്‍ഡ്സെറ്റാകും നാലിന് പുറത്തിറക്കുകയെന്ന് ടെക്ക്രഞ്ച് എന്ന വെബ്സൈറ്റിന്‍െറ  റിപോര്‍ട്ട് പറയുന്നു. ഫെയ്‌സ്ബുക്കും എച്ച്.ടി.സിയും ചേര്‍ന്ന് തെക്കന്‍ കാലിഫോര്‍ണിയയില്‍ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ നടത്തിയെന്ന 9 to 5 ഗൂഗിള്‍ വെബ്സൈറ്റിന്‍െറ റിപോര്‍ട്ട് ഈ കണ്ടത്തെലിന് ബലമേകുന്നു.

ഇതാദ്യമായല്ല എച്ച്.ടി.സിയും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നത്. എച്ച്.ടി.സിയുടെ മുമ്പിറങ്ങിയ എച്ച്.ടി.സി ചാച്ച, എച്ച്.ടി.സി സല്‍സ എന്നീ സ്മാര്‍ട്ട്ഫോണുകളുടെ സോഫ്റ്റ്വെയറുകളില്‍ ഫെയ്‌സ്ബുക്ക്  ഇന്‍റഗ്രേഷന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ എളുപ്പം പ്രവേശിക്കാന്‍ ക്വിക്ക് കീയും ഈ ഫോണിനുണ്ട്. ബ്രിട്ടന്‍ കേന്ദ്രമായ ഐ.എന്‍.ക്യു ആണ് ഫെയ്‌സ്ബുക്ക് ഇന്‍റഗ്രേഷന്‍ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ വികസിപ്പിച്ചെടുത്ത മറ്റൊരു കമ്പനി.


 Facebook, Facebook phone, Android Application, H.T.C Company, H.T.C Salsa, H.T.C ChachaSummary: Facebook has sent a press invite for an event that is going to take place at its headquarters on April 4. The invite doesn't say much beyond 'Come See Our New Home on Android', and the date, time and venue of the event. While it's difficult to decipher if the announcement would be related to a new Facebook experience via an app on Android or about a new Android device that has Facebook at its core.

A report by Techcrunch cites sources to inform that the announcement will be related to a new HTC mobile handset running a modified version of Android featuring deep native Facebook functionality on the homescreen and integrating various Facebook services deeply within the phone, along with easy access to Facebook apps.

Keywords: Facebook, Facebook phone, Android Application, H.T.C Company, H.T.C Salsa, H.T.C Chacha, World, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment