പി.സി.ജോര്‍ജിനെ നിയന്ത്രിക്കാനോ ഒഴിവാക്കാനോ മുഖ്യമന്ത്രിക്കാവില്ല: പിണറായി

തിരുവനന്തപുരം: പഴയ കാര്യങ്ങള്‍ പലതും വിളിച്ചുപറയുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ നിയന്ത്രിക്കാനോ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കാനോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ജോര്‍ജിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ പണ്ട് പറഞ്ഞതൊക്കെ ജോര്‍ജ് മാറ്റിപ്പറയുമെന്ന പേടി സ്വഭാവികമായും ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകാം. ജോര്‍ജ് ആദ്യം വായില്‍തോന്നിയതൊക്കെ വിളിച്ചു പറഞ്ഞത് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയായിരുന്നെന്ന് ഓര്‍ക്കണമെന്ന് പിണറായി വിജയന്‍ സൂചിപ്പിച്ചു.

 P.C.George, Oommenchandy, Pinarayi Vijayan, Palmolein case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ ജോര്‍ജ് പറഞ്ഞതൊന്നും ഇനി താന്‍ ആവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പിണറായി യു.ഡി.എഫ് എന്നത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായി മാറിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപെട്ടു.

Keywords: P.C.George, Oommenchandy, Pinarayi Vijayan, Palmolein case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

Previous Post Next Post