മണ്ണുത്തി-അങ്കമാലി റോഡ് വിദേശകമ്പനിക്ക് നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം

തൃശ്ശൂര്‍: തൃപ്രയാര്‍ പാലിയേക്കരയിലെ ടോള്‍നിരക്ക് മാര്‍ച്ച് മുതല്‍ വര്‍ധിപ്പിച്ചശേഷം പിരിവിന്റെ ചുമതല ഏപ്രില്‍ ഒന്നു മുതല്‍ വിദേശ കമ്പനിക്ക് കൈമാറുന്നത് ടോള്‍നിരക്ക് കുറക്കുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനും നിരക്കു കുറക്കണമെന്ന ആവശ്യമുന്നയിച്ച് സി.പി.എം. നടത്തിയിരുന്ന സമരത്തിനും ഒരു പ്രസക്തിയുമില്ലെന്ന് വ്യക്തമാക്കിയിരിക്കയാണെന്ന് കുടിയിറ
ക്ക്-സ്വകാര്യവല്‍ക്കരണവിരുദ്ധ സമിതി സംസ്ഥാനകമ്മിറ്റി പ്രസ്താവിച്ചു.

 10 രൂപ മുതല്‍ 40 രൂപ വരെ ഏകപക്ഷീയമായ വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വീസ് റോഡുകള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അടുത്തദിവസം ടോള്‍പിരിവ് നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു മീറ്റര്‍ റോഡുപോലും പുതുതായി നിര്‍മിച്ചിട്ടില്ല. റോഡ് സുരക്ഷാനടപടികളും ഉണ്ടായിട്ടില്ല. ടോള്‍പിരിവ് ഉപേക്ഷിച്ച് റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമര
സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി സമരം തുടരുകയാണ്. ഈ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍പിരിവ് ഈജിസ് എന്ന ഫ്രഞ്ച് കമ്പനിക്ക് കൈമാറുമെന്നറിയുന്നു. 80ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്രകുത്തകകമ്പനിയാണ് നമ്മുടെ റോഡില്‍ നിന്ന് ലാഭമെടുക്കാന്‍ പോകുന്നത്. അതില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കുപോലും കഴിയാതെ വരും. നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നടത്തിയ സമരങ്ങള്‍ റോഡ് സ്വകാര്യവല്‍ക്കരണത്തിനും ടോള്‍പിരിവിനും ജനസമ്മതമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സമിതി കുറ്റപ്പെടുത്തി.

Tool Booth, Thrissur, Kerala, Thriprayar, M.R. Murali, T.N. Santhosh, Government, CPM, Road,സര്‍ക്കാരും സി.പി.എമ്മും നിലപാട് തിരുത്തി റോഡിലെ ചുങ്കപ്പിരിവും സ്വകാര്യവല്‍ക്കരണവും വേണ്ടെന്നുവെക്കാന്‍ രംഗത്തുവരണം. ഒന്നുകില്‍ റോഡുകള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുകയോ, അല്ലെങ്കില്‍ സ്വകാര്യകമ്പനികളുടെ കൊള്ളക്കും തെമ്മാടിത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയോ  അല്ലാതെ മൂന്നാമതൊരു വഴി സര്‍ക്കാരിന്റെ മുന്നിലില്ലെന്നു വ്യക്തമാണ്.

അതുകൊണ്ടുതന്നെ മണ്ണുത്തി-അങ്കമാലിറോഡ് സ്വകാര്യകമ്പനിയെ ഒഴിവാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണം. മറ്റു ദേശീയപാതകള്‍ സ്വകാര്യകമ്പനികളെ ഒഴിവാക്കി 30 മീറ്ററില്‍ വികസിപ്പിക്കണം. 45 മീറ്ററില്‍ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണം. റോഡ് വികസനത്തിനായി കേരളത്തിന്റെ വിഹിതം ചോദിച്ചുവാങ്ങണം.

മണ്ണുത്തി-അങ്കമാലി റോഡ് വിദേശകമ്പനിക്കുകൈമാറുന്ന ഏപ്രില്‍ ഒന്നിന് കരിദിനമാചരിക്കാന്‍ സംസ്ഥാനസമിതി തീരുമാനിച്ചു. കറുത്ത ബാഡ്ജുകള്‍ ധരിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയും കരിദിനം ആചരിക്കുന്നതിന് തീരുമാനിച്ചു. യോഗത്തില്‍ എം.ആര്‍. മുരളി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എല്‍. സന്തോഷ് സംസാരിച്ചു.

Keywords: Tool Booth, Thrissur, Kerala, Thriprayar, M.R. Murali, T.N. Santhosh, Government, CPM, Road, Development, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post