സ്ത്രീകളുടെ വസ്ത്രധാരണം സംസ്‌ക്കാരത്തിന് യോജിച്ചതാകണമെന്ന് മഠാധിപതി

Women, Dress, Parents, India, Police, Arrest, DYFI, Kvartha, Malayalam News, Kerala Vartha, Chennai, National.
ചെന്നൈ: സ്ത്രീകളുടെ വസ്ത്രധാരണം സംസ്‌ക്കാരത്തിന് യോജിച്ചതാകണമെന്ന് മഠാധിപതി. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി സംസ്‌ക്കാരത്തിന് യോജിച്ചതാണെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്ക് കടമയുണ്ടെന്നും ആക്രമണത്തിന്റെ പ്രധാന കാരണം മാന്യമല്ലാത്ത വസ്ത്രധാരണമാണെന്നും മധുര അധീനം മഠാധിപതി അരുണഗിരിനാഥര്‍ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതില്‍ ഇന്ത്യയിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്നും അരുണ ഗിരിനാഥര്‍ ചൂണ്ടിക്കാട്ടി. അതേ സമയം അരുണ ഗിരിനാഥറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഠം ഉപരോധിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണിതെന്ന് വനിതാ സംഘടനകള്‍ ആരോപിച്ചു.

Keywords: Women, Dress, Parents, India, Police, Arrest, DYFI, Kvartha, Malayalam News, Kerala Vartha, Chennai, National.

Post a Comment

Previous Post Next Post