രാജഗോപാല്‍ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമ: വി.എസ്

Director, Minister, Shivakumar, Muraleedharan, Ravindran, Railway, Thiruvananthapuram, Kvartha, Malayalam News, Kerala Vartha, V.S Achuthanandan.
തിരുവനന്തപുരം: ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമയാണെന്ന് പ്രതിപക്ഷനേകാന് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവത്തിലാണെങ്കിലും നാലു പതിറ്റാണ്ടായി തങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടെന്നും, രാജഗോപാല്‍ റെയിവേ സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തോട് നീതി പൂര്‍വ്വമായ സമീപനമാണ് പുലര്‍ത്തിയതെന്നും വി.എസ്. പറഞ്ഞു.

പൊതുജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ രാജഗോപാലിന് അനന്തപുരി നല്‍കിയ ആദരത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദേഹം. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി സമ്മേളനം ഉത്ഘാടനം ചെയ്തു. തന്റെ വാക്കുകളല്ല, ഈ ഹാളിന്റെ കൂട്ടായ്മയാണ് രാജഗോപാലിനെക്കുറിച്ച് തനിക്ക് അഭിമാനം പകരുന്നതെന്ന് എല്‍.കെ അദ്വാനി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, ഒ.എന്‍.വി കുറുപ്പ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, വി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Director, Minister, Shivakumar, Muraleedharan, Ravindran, Railway, Thiruvananthapuram, Kvartha, Malayalam News, Kerala Vartha, V.S Achuthanandan.

Post a Comment

Previous Post Next Post