ഗ്ലെന്‍ മഗ്രാത്ത് ഹാള്‍ ഓഫ് ഫെയിമില്‍

 


ADVERTISEMENT

ഗ്ലെന്‍ മഗ്രാത്ത് ഹാള്‍ ഓഫ് ഫെയിമില്‍
ദുബായ്: ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് ഐ സി സി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമിലേക്ക്. ജനുവരി നാലിന് സിഡ്നിയില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റിനിടെയാണ് മഗ്രാത്തിനെ ഐ സി സി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക.

2012-13 കാലയളവില്‍ ഐ സി സി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ താരമാണ് മഗ്രാത്ത്. ബ്രയന്‍ ലാറയും എനിഡ് ബേക്‌വെല്ലുമാണ് ഇക്കാലയളവില്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ട മറ്റ് താരണങ്ങള്‍. ഇവരെ 2012 സെപ്റ്റംബറിലാണ് ഐ സി സി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്.

ഐ സി സി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍​അംഗമാവുന്ന അറുപത്തിയെട്ടമത്തെ പുരുഷ ക്രിക്കറ്ററാണ് മഗ്രാത്ത്. 124 ടെസ്റ്റുകളില്‍ നിന്ന് 563 വിക്കറ്റുകളും 250 ഏകദിനങ്ങളില്‍ നിന്ന് 381 വിക്കറ്റുകളും നേടിയിട്ടുണ്ട്.  ഓസ്ടേലിയയുടെ 1999, 2003, 2007 ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായി. ലോകകപ്പില്‍ 71 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Key Words: Australian pace legend, Glenn McGrath , ICC Cricket Hall of Fame , Australia and Sri Lanka, McGrath, Enid Bakewell , Brian Lara ,  West Indian Brian Lara ,  ICC Awards.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia