മഅ്ദനിയുടെ ആരോഗ്യം: കേരളം റിപോര്‍ട്ട് ആവശ്യപ്പെടും


Thiruvananthapuram, Abdul Nasar Madani, Treatment, Report, Meeting, Kerala, Karnataka, Oommen Chandy, Doctor, Malayalam News, Kerala Vartha.
തിരുവനന്തപുരം: മഅ്ദനിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് കൈമാറണമെന്നും കേരളം കര്‍ണാടകത്തോട് ആവശ്യപ്പെടും. അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ചികിത്സ നല്‍കുന്നതിനെ കുറിച്ച് ചര്‍ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടത്.

മഅ്ദനിയുടെ ചികിത്സക്കായി നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘവും ആഭ്യന്തരമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

Keywords: Thiruvananthapuram, Abdul Nasar Madani, Treatment, Report, Meeting, Kerala, Karnataka, Oommen Chandy, Doctor, Malayalam News, Kerala Vartha.

Post a Comment

Previous Post Next Post