ലംപാര്‍ഡിന്റെ ഇരട്ട ഗോളില്‍ ചെല്‍സിക്ക് ജയം

 Frank Lampard, Chelsea, Everton, Premier League, Lampard , Goodison Park , Victor Anichebe, Phil Jagielka, Nikica Jelavic, Pienaa
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് ജയം. ചെല്‍സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എവര്‍ട്ടനെ തോല്‍പിച്ചു. തകര്‍ത്താണ് ചെല്‍സി വിജയ കുതിപ്പ് തുടരുന്നത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സിയുടെ ജയം. ഫ്രാങ്ക് ലംപാര്‍ഡിന്റെ ഇരട്ട ഗോളാണ് ചെല്‍സിയെ രക്ഷിച്ചത്. 42, 72 മിനിറ്റുകളിലായിരുന്നു ലംപാര്‍ഡ് ഗോള്‍ നേടിയത്. സ്റ്റീവന്‍ പിയനാറാണ് രണ്ടാം മിനിറ്റില്‍ എവര്‍ട്ടനെ മുന്നിലെത്തിച്ചത്.

തിയോ വാല്‍കോട്ടിന്റെ ഹാട്രിക് മികവില്‍ ആഴ്‌സനല്‍ മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് ന്യൂകാസിലിനെ തകര്‍ത്തു. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി 4-3ന് നോര്‍വിച്ചിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോമിനെ പരാജയപ്പെടുത്തി.

Key Words: Frank Lampard, Chelsea, Everton, Premier League, Lampard , Goodison Park , Victor Anichebe, Phil Jagielka, Nikica Jelavic, Pienaa.

Post a Comment

Previous Post Next Post