ഹിലാരി ക്ലിന്റണ്‍ ആശുപത്രിയില്‍

State Secretary, Hospital,Hillary Clindon,Cerebral Hemorrhage, Washington, New York, Doctor, House, Office, World
വാ­ഷിം­ഗ്ടണ്‍: യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണെ തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തു­ടര്‍ന്ന് ആശുപത്രിയില്‍ പ്രവേശി­പ്പിച്ചു. ന്യൂയോര്‍ക്ക് പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയിലാണ് ഹിലാരിയെ പ്രവേശിപ്പിച്ചത്. ഹി­ലാരി ഇ­പ്പോള്‍ ഡോക്ടര്‍­മാ­രു­ടെ നി­രീ­ക്ഷ­ണ­ത്തി­ലാ­ണ. തലച്ചോറിന് നേരത്തെ ക്ഷതം സംഭവിച്ചിരുന്നു. ഇ­തിന്റെ തു­ടര്‍­ച്ചയായാണ് രക്തം കട്ട പിടിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യ­ക്ത­മാക്കി.

ഡിസംബര്‍ ആദ്യ വാരത്തില്‍ ഉദരരോഗബാധിതയായ ഹിലാരി വീട്ടില്‍ ഇരുന്നാണ് ജോലികള്‍ ചെ­യ്­തുവന്നി­രു­ന്നത്. ജനുവരി ആദ്യം ഓഫിസില്‍ തിരിച്ചെ­ത്താ­നു­ള്ള ത­യ്യാ­റെ­ടു­പ്പി­ലാ­യിരുന്നു അവര്‍. 65 കാരിയായ ഹിലാരി സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേ­ക്ക് തന്നെ പരിഗണി­ക്കേണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: State Secretary, Hospital,Hillary Clindon,Cerebral Hemorrhage, Washington, New York, Doctor, House, Office, World

Post a Comment

Previous Post Next Post