Follow KVARTHA on Google news Follow Us!
ad

എച്ച് ഡി എഫ് സി വാഹന വായ്പയുടെ പലിശ കുറയ്ക്കുന്നു

ചെന്നൈ: അടിസ്ഥാന നിരക്ക് പത്ത് പോയിന്റ്(0.1%) കുറയ്ക്കാന്‍ എച്ച് ഡി എഫ് സി ബാങ്ക് തീരുമാനിച്ചു.State Bank Of India, Reserve Bank Of India, Kotak Mahindra, ICICI, HDFC Bank, HDFC, Base Rate
ചെന്നൈ: അടിസ്ഥാന നിരക്ക് പത്ത് പോയിന്റ്(0.1%) കുറയ്ക്കാന്‍ എച്ച് ഡി എഫ് സി ബാങ്ക് തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ അടിസ്ഥാന നിരക്ക് 9.7% ത്തിലേക്ക് കൊണ്ടു വരാനാണ് ബാങ്കിന്റെ നീക്കം. ഇതോടെ ബാങ്കിന്റെ വാഹന വായ് പ 50-75 ബേസിസ് പോയിന്റ്(0.5%-0.75%) കുറയും.

അടിസ്ഥാന നിരക്ക് കുറയ്ക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ വാഹന വായ്പകളുടെ പലിശ കുറയും. കാലാവധി അനുസരിച്ച് പലിശ 10.75-11.5 % ആകും- എച്ക് ഡീ എഫ് സി ബാങ്ക് മിതിര്‍ന്ന എക്‌സിക്യൂട്ടീവ് അശോക് ഖന്ന പറഞ്ഞു.

മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിച്ച നടപടിയുടെ അടിസ്ഥാനത്തിലാണ് എച്ച് ഡി എഫ് സി ബാങ്കും മുന്നോട്ട് നീങ്ങുന്നത്. കോടാക് മഹീന്ദ്ര 25-50 ബേസിസ് പോയിന്റ് കുറച്ചിരുന്നു.

Key Words: State Bank Of India, Reserve Bank Of India, Kotak Mahindra, ICICI, HDFC Bank, HDFC, Base Rate

Post a Comment