ഈജിപറ്റില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരായ കേസ് റദ്ദാക്കി

 


ഈജിപറ്റില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരായ കേസ് റദ്ദാക്കി
കെയ്‌റോ: ഈജിപ്റ്റ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യ ദ്രോഹക്കുറ്റം പിന്‍വലിച്ചു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍മേധാവി മുഹമ്മദ് അല്‍ബറാദി, മുന്‍ വിദേശകാര്യമന്ത്രി അംറ് മൂസ, ഡിഗ്‌നിറ്റി പാര്‍ട്ടി നേതാവ് ഹംദീന്‍ സബാഹി എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. അഭിഭാഷകനായ അസ്‌കലാനി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കേസ് ചുമത്തിയത്.

ഭരണഘടനയ്‌ക്കെതിരെ ഈജിപ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് അസ്‌കലാനി പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയത്. പരാതി പിന്‍വലിക്കാന്‍ അസ്‌കലാനി തീരുമാനിച്ചതോടെയാണ് പ്രതിപക്ഷനേതാക്കള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ഈജിപ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചത്. ജനാധിപത്യ തത്ത്വങ്ങളെ ബഹുമാനിക്കുന്നതിനാലാണ് പരാതി പിന്‍വലിച്ചതെന്ന് അസ്‌കലാനി പറഞ്ഞു.

ഹൊസ്‌നി മുബാറക്കിനെ ഭരണത്തില്‍നിന്നു പുറത്താക്കാന്‍ പ്രതിപക്ഷനേതാക്കളും പ്രയത്‌നിച്ചിട്ടുണ്ട്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ അല്‍ബറാദി ഉള്‍പ്പെടെയുള്ളവര്‍ സഹായിച്ചിട്ടുണ്ടെന്നും അസ്‌കലാനി പറഞ്ഞു. ഇത്തരം കാര്യങ്ങളും ശക്തമായ പ്രതിപക്ഷം രാജ്യത്ത് ആവശ്യമാണെന്നതും പരിഗണിച്ചാണ് പരാതി പിന്‍വലിച്ചതെന്നും അസ്‌കലാനി പറഞ്ഞു.

Key Words: Egypt , Opposition leaders, IAEA chief Mohammed ElBaradei, President Mohamed Morsi , ElBaradei, Nobel Prize laureate, Unbited Nations nuclear agency, Amr Moussa, Foreign minister, Hamdeen Sabahi, Dignity Party, President Morsi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia