ഡല്‍ഹി കൂട്ടബലാല്‍സംഗം: ചാര്‍ജ് ഷീറ്റ് തയ്യാറായി

Gang-rape victim, Delhi Police, Chargesheet, Sheila Dikshit, Phsyiotherapy student, Investigators
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗ കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം തയ്യാറാക്കി. 23കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഏകദേശം ആയിരം പേജുളള കുറ്റപത്രം ഡല്‍ഹി പൊലീസ് തയ്യാറാക്കിയത്. കുറ്റപത്രം വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

ഡിസംബര്‍ 16നാണ് ദാരുണമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് 30 സാക്ഷികളുടെ മൊഴിയും വിദഗ്ധ നിയമജ്ഞരുടെ സഹായവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കുറ്റപത്രത്തില്‍​ആവശ്യപ്പെടുകയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പതിനേഴ് വയസ്സുകാരന്‍​ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുളളത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍​നടക്കുകയാണ്.

Key Words: Gang-rape victim, Delhi Police, Chargesheet, Sheila Dikshit, Phsyiotherapy student,
Investigators

Post a Comment

Previous Post Next Post