Follow KVARTHA on Google news Follow Us!
ad

മെ­ഡി­സി­റ്റി പ്ര­ദേശ­ത്ത് സ­മരം: ഹര്‍­ജി ചൊ­വ്വാഴ്ച പ­രി­ഗ­ണി­ക്കും

കൊച്ചിന്‍ മെഡിസിറ്റി പദ്ധതി പ്രദേശത്ത് സി.പി.എം നേതൃത്വത്തിലെ Kerala, Kochi, Kerala state agriculture workers, Union, Malayalam News, Kerala Vartha, CPM.
Kerala, Kochi, Kerala state agriculture workers, Union, Malayalam News, Kerala Vartha, CPM.
കൊ­ച്ചി: കൊച്ചിന്‍ മെഡിസിറ്റി പദ്ധതി പ്രദേശത്ത് സി.പി.എം നേതൃത്വത്തിലെ കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ പ്രഖ്യാപിച്ച സമരം തടയണമെ ഹരജി ഹൈക്കോ­ട­തി ചൊ­വ്വാഴ്ച പരിഗണിക്കും. ചൊ­വ്വാഴ്ച രാവിലെ ന­ട­ക്കുന്ന സമരം തടയ­ണ­മെ­ന്ന ഹര്‍­ജി ഇന്നലെ പരിഗണിച്ചെങ്കിലും സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. പൊ­ലിസിനും യൂനിയനും പ്രത്യേക ദൂതന്‍ മുഖേന അ­ടിയന്ത­ര നോട്ടീസ് നല്‍കാന്‍ ഉത്ത­ര­വിട്ട ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരടങ്ങു ഡിവിഷന്‍ബെഞ്ച് ഹ­രജി മാറ്റുകയായി­രുന്നു.

മിച്ചഭൂമി കൈയേറ്റ സമരത്തിന്റെ ഭാഗമായി മെഡിസിറ്റി പ്രദേ­ശ­ത്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്യുത്. ഈ പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം ആവശ്യ­പ്പെട്ടാണ് പദ്ധതി നിര്‍മാതാക്കളായ കൊച്ചി മെഡിസിറ്റി ടവേഴ്‌സ് ലിമിറ്റ­ഡ് കോടതിയെ സമീപിച്ചത്. വിദേശമലയാളികളുടെ നേതൃത്വത്തിലുള്ള 13 കമ്പനികളുമായി ചേര്‍് പദ്ധതി നടപ്പാക്കാന്‍ ധാരണാപത്രം ഒ­പ്പിട്ടതായും 1000 കിടക്കകളുള്ള ആശുപത്രിയാണ് ഇവിടെ നിര്‍മിക്കു­തെന്നും ഹരജി­ക്കാര്‍ ആ­വ­ശ്യ­പ്പൈട്ടു. 127.02 ഏക്കറിലാണ് പദ്ധതി നടപ്പാക്കുത്. തങ്ങള്‍ ഇതുവരെ വയല്‍ നികത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി­യിട്ടില്ല. സര്‍ക്കാറിന്റെ അനുമതിയില്ലാതെ വയല്‍ നികത്തി­ല്ലെന്നും ഹര്‍ജിയില്‍ ചൂ­ണ്ടി­ക്കാട്ടി.

Keywords: Kerala, Kochi, Kerala state agriculture workers, Union, Malayalam News, Kerala Vartha, CPM.

Post a Comment