അ­മേ­രി­ക്ക­യി­ലെ മ­ദ്യ­ശാ­ല­യില്‍ ആന്ധ്രാ സ്വ­ദേ­ശി­ കൊല്ല­പ്പെ­ട്ടു

Andhra Pradesh,Natives, America, Killed, Washington, Wife, Police, Injury, Arrest, World.
വാഷിങ്ടണ്‍: അമേരിക്ക­യില്‍ ആന്ധ്ര സ്വദേശിയായ വ്യാപാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഒഹിയോയില്‍ മദ്യ­വില്‍പനശാല നടത്തുന്ന വെങ്കട്ട് റെഡ്ഡി ഗോലി (47)യെയാണ് സ്വന്തം കടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗോലി­യെ കാ­ണാ­ത്ത­തി­നെ തു­ടര്‍ന്ന് അന്വേഷിച്ചെത്തിയ ഭാര്യയാണ് കടയില്‍ കൊല്ലപ്പെട്ടനിലയില്‍ ഇ­ദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദേ­ഹം മു­ഴു­വനും മാ­ര­കമാ­യ മു­റി­വു­കള്‍ ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊ­ല­പാ­ത­ക­ക്കേ­സില്‍ ആരെയും ഇതു­വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords: Andhra Pradesh,Natives, America, Killed, Washington, Wife, Police, Injury, Arrest, World.

Post a Comment

Previous Post Next Post