പാക്കിസ്ഥാനില്‍ 24 മണിക്കൂറിനിടെ 41 പേര്‍ വധിക്കപ്പെട്ടു

Shiya, Government, Pakistan, World,  Bus, Iran, Criminals, News, Kvartha, Malayalam News, Kerala Vartha.
പെഷവാര്‍: പാക്കിസ്ഥാനില്‍ 24 മണിക്കൂറിനിടെ രണ്ടു സംഭവങ്ങളിലായി 41 പേര്‍ വധിക്കപ്പെട്ടു. പാക്കിസ്ഥാനിലെ കിഴക്കന്‍ മേഖലയില്‍ അര്‍ധ സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 21 പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ 21 പേരെയും കഴിഞ്ഞ രാത്രി ഭീകരര്‍ വധിച്ചു.

ഇറാന്‍ അതിര്‍ത്തിയിലേയ്ക്ക് പോവുകയായിരുന്ന ഷിയാ തീര്‍ഥാടകരുടെ ബസിനു നേരെ നടന്ന ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2012 ല്‍ മാത്രം പാക്കിസ്ഥാനില്‍ 320 ഷിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനില്‍ ഷിയാ വിഭാഗക്കാര്‍ക്കുനേരെ ഭീകരര്‍ നിരന്തരം ആക്രമണം നടത്തി വരികയാണ്. പ്രതികളെ പിടികൂടുന്നതിലും ശിക്ഷ നല്‍കുന്നതിലും സര്‍ക്കാര്‍ നിസംഗത കാട്ടുന്നുവെന്ന് ആക്ഷേപമുണ്ട്.

Keywords: Shiya, Government, Pakistan, World,  Bus, Iran, Criminals, News, Kvartha, Malayalam News, Kerala Vartha, 41 killed in Pakistan with in 24 hours.

Post a Comment

Previous Post Next Post