SWISS-TOWER 24/07/2023

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തയാള്‍ക്ക് ഒരു മാസം തടവ്

 


ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തയാള്‍ക്ക് ഒരു മാസം തടവ്
കൊളം ബോ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് താരങ്ങള്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്ത യുവാവിനെ കോടതി ഒരുമാസം തടവിന് ശിക്ഷിച്ചു. ശ്രീലങ്കന്‍ സ്വദേശിയായ അബ്ദുല്‍ കരീം (21)  ന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ജയില്‍ വാസത്തിനുപുറമേ 1000 രൂപ പിഴയും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. ഹോട്ടലില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ ഉദ്യോഗ്സ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ താരങ്ങളുടെ മുറിയില്‍ കടന്നത്. ലോക ട്വന്റി­20 മല്‍സരം നടക്കുന്നതിനിടയിലായിരുന്നു സംഭവം.

കൊളംബോയിലെ ആഡംബര ഹോട്ടലായ സിന്നാമന്‍ ഗ്രാന്റ് ഹോട്ടലിലായിരുന്നു സംഭവം നടന്നത്. വെള്ളിയാഴ്ച ഇന്ത്യയുമായി നടക്കുന്ന മല്‍സരത്തിനുമുന്നോടിയായി ഹോട്ടലില്‍ എത്തിയതായിരുന്നു ഓസ്‌ട്രേലിയന്‍ താരങ്ങള്‍.

SUMMERY: Colombo: A Sri Lankan court convicted a man posing as a male escort after he broke into the hotel rooms of two Australian cricketers and offered them sex during the ongoing World Twenty20, police said on Friday.

Keywords: Sports, Cricket, Twenty-20, Sri Lankan, Offer sex,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia