Follow KVARTHA on Google news Follow Us!
ad

സൈമണ്‍ ടോഫല്‍ വിരമിക്കുന്നു

ഓസ്‌ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടോഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷമായിരിക്കും ടോഫല്‍ വിരമിക്കുക.Umpire Simon Taufel announces he will retire after World T20
കൊളംബോ:  ഓസ്‌ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടോഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷമായിരിക്കും ടോഫല്‍ വിരമിക്കുക. ഐസിസി അംപയര്‍മാര്‍ക്കുള്ള പരിശീലന  ക്യാമ്പിന്റെ മാനേജരായിട്ടായിരിക്കും ഇനി ടോഫല്‍ പ്രവര്‍ത്തിക്കുക.

നാല്‍പ്പത്തിയൊന്നുകാരനായ ടോഫല്‍  1999ല്‍ ശ്രീലങ്ക-ഓസ്‌ട്രേലിയ ഏകദിന മത്സരം നിയന്ത്രിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അംപയറാകുന്നത്. അതേ വര്‍ഷം തന്നെ ഓസ്‌ട്രേലിയയും വെസ്റ്റീന്‍ഡീസുമായുള്ള ബോക്‌സിംഗ് ഡേ ടെസ്റ്റ് നിയന്ത്രിച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഇതിനകം 74 ടെസ്റ്റ് മത്സരങ്ങളും, 174 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും ടോഫല്‍ നിയന്ത്രിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കഴിഞ്ഞ മാസത്തെ ടെസ്റ്റാണ് ടോഫലിന്റെ  അവസാനത്തെ ടെസ്റ്റ് മത്സരം. 2004 മുതല്‍ 2008 വരെ മികച്ച അംപയര്‍ക്കുള്ള ഐസിസി അവാര്‍ഡും ടോഫല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലും നിയന്ത്രിച്ചത് ടോഫലായിരുന്നു.

2007ലെയും,2009ലെയും ട്വന്റി20 ലോകകപ്പിന്റെ ഫൈനലും ടോഫല്‍ നിയന്ത്രിച്ചിട്ടുണ്ട്.കുടുംബത്തിനോപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഇപ്പോള്‍ വിരമിക്കുന്നതെന്ന് ടോഫല്‍ വ്യക്തമാക്കി.

SUMMARY:
Australian umpire Simon Taufel is to retire from the International Cricket Council's elite panel following the World Twenty20 in Sri Lanka.

Post a Comment