Follow KVARTHA on Google news Follow Us!
ad

പിടിച്ചുപറിക്കാരായ മൂന്നു സഹോദരികള്‍ പിടിയിൽ

ബസ് യാത്രയ്ക്കിടെ വൃദ്ധയുടെ മാല പൊട്ടിച്ച മൂന്ന് സഹോദരിമാര്‍ പിടിയില്‍. പാലക്കാട് ചായക്കടമുക്ക് സരോജ കോളനി സ്വദേശികളായ മാരീശ്വരി (18), ശിങ്കാരി (20), പേച്ചി (29) എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.three sisters arrested for theft
theft in bus
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ വൃദ്ധയുടെ മാല പൊട്ടിച്ച മൂന്ന് സഹോദരിമാര്‍ പിടിയില്‍. പാലക്കാട്   ചായക്കടമുക്ക് സരോജ കോളനി സ്വദേശികളായ മാരീശ്വരി (18),  ശിങ്കാരി (20),   പേച്ചി (29) എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.

പാലക്കാട് സ്വദേശികളായ സഹോദരിമാര്‍ സ്ഥിരം പിടിച്ചു പറിക്കാരാണ്.പിടിച്ചുപറിക്കുന്നതിനു മുമ്പ്  നാടകീയ രംഗങ്ങള്‍  സൃഷ്ടിക്കുന്ന പതിവ് രീതി ആവര്‍ത്തിക്കുന്നതിനിടയിലാണ്  ഇവര്‍ വലയിലായത്. ഉദിയന്നൂരില്‍ നിന്ന്  തൈക്കാട്  ലെനിന്‍ ലെയ്ന്‍ സ്വദേശിയായ  രാജമ്മ  ബസ്സില്‍ കയറി. തൊട്ടടുത്തു തന്നെ സുന്ദരികളായ ഈ മൂന്നു സഹോദരിമാരും   ഉണ്ടായിരുന്നു.  ഇതില്‍ രണ്ടു  പേര്‍ സാരിയും ഒരാള്‍ ചുരീദാറുമാണ് ധരിച്ചിരുന്നത്. ബസ് പാളയത്ത് എത്താറായപ്പോള്‍  സഹോദരിമാരില്‍ രണ്ടുപേര്‍ ബഹളം തുടങ്ങി. ബഹളത്തിനിടെ  മൂന്നാമത്തെ  സഹോദരി   രാജമ്മയുടെ കഴുത്തില്‍ കിടന്ന മാല പിടിച്ചു പറിച്ചു.

രാജമ്മയുടെ നിലവിളി കേട്ട മറ്റു യാത്രക്കാര്‍ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ച സ്ത്രീയെ കൈയ്യോടെ പിടികൂടി പൊലീസിനെ വിവരമറിയിച്ചു. സി. ഐ സന്തോഷ്‌കുമാര്‍, എസ്. ഐമാരായ സജികുമാര്‍,  ബാലചന്ദ്രന്‍, വനിതാ കോണ്‍സ്റ്റബിള്‍  സുലജ,സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്കുമാര്‍, അശോക് കുമാര്‍  എന്നിവരടങ്ങുന്ന  പൊലീസ് സംഘം എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്നു സഹോദരിമാരും  ചേര്‍ന്നൊരുക്കിയ  നാടകത്തിന്റെ ചുരുള്‍  അഴിയുന്നത്.

Keywords: Kerala, Thiruvanathapuram, Theft, Girls, Bus, Palakkad natives, Traveller.

Post a Comment