ബസ് ചാര്‍ജ്: മിനിമം നിരക്ക് ആറ് രൂപയാക്കണമെന്ന് ശുപാര്‍ശ

Bus charge
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കൂട്ടണമെന്ന് ശുപാര്‍ശ. ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. മിനിമം നിരക്ക് ആറ് രൂപയാക്കണമെന്നാണ് ശുപാര്‍ശ. കിലോമീറ്റര്‍ നിരക്ക് നിലവിലെ 55 പൈസയില്‍ നിന്ന് 58 പൈസയാക്കണമെന്നും ശുപാര്‍ശയുണ്ട്.

വിദ്യാഥികളുടെ യാത്രാ സൗജന്‍ഹ്യം കെ എസ് ആര്‍ ടി സി ബസുകളില്‍ 25 ശതമാനവും സ്വകാര്യ ബസുകളില്‍ ഒരു രൂപയുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ സ്വകാര്യ ബസുകളില്‍ 50 പൈസയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക്. ശുപാര്‍ശകള്‍ സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഒകേ്ടാബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഒക്‌ടോബര്‍ പത്തിനകം ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് ബസ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഡീസല്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

എന്നാല്‍, ഇപ്പോഴത്തെ ശുപാര്‍ശകള്‍ അംഗീകരിക്കാനാകില്ലെന്നാണ് ബസുടമകളുടെ സംഘടനകളുടെ പ്രാഥമിക പ്രതികരണം. മിനിമം നിരക്ക് ഏഴ് രൂപയെങ്കിലും ആക്കണം. വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

SUMMARY: The panel appointed by the state government to recommend suitable hike in bus charges has submitted its report. 

Key words: bus charge hike, bus charge, bus owners, diesel, petrol

Post a Comment

Previous Post Next Post