ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്ന് ശുപാര്‍ശ


 Panel pegs minimum Auto charge at Rs 15, bus charge,  panel appointed, state government , suitable hike , media reports., minimum bus fare ,Cabinet , auto, taxi
തിരുവനന്തപുരം: ബസ് യാത്രാനിരക്കിനൊപ്പം സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കു വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ഓട്ടോ മിനിമം നിരക്ക് പന്ത്രണ്ട് രൂപയില്‍ നിന്നും പതിനഞ്ച് രൂപയാക്കണമെന്നും ടാക്‌സി നിരക്ക് ഇരുപത് രൂപ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം.

മിനിമം ചാര്‍ജ് നൂറു രൂപയായി വര്‍ധിപ്പിക്കണമെന്നായിരുന്നു ടാക്‌സിക്കാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം കമ്മിഷന്‍ വിശദമായ റിപ്പോര്‍ട്ട് പിന്നീടു സമര്‍പ്പിക്കും. ബസ് ചാര്‍ജ് മിനിമം ഏഴു രൂപയായി ഉയര്‍ത്തണമെന്നാണു സ്വകാര്യ ബസുടമകള്‍ റിവിഷന്‍ കമ്മിറ്റി മുമ്പാകെ ആവശ്യപ്പെട്ടത്. ആറുരൂപയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ചാര്‍ജ് വര്‍ധനവിനു ശേഷം ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിലയിലും ഇന്‍ഷ്വറന്‍സ് തുകയിലും ഉണ്ടായ വര്‍ധന പരിഗണിക്കുമ്പോള്‍ യാത്രാനിരക്ക് അടിയന്തരമായി പരിഷ്‌കരിക്കണം എന്നായിരുന്നു സ്വകാര്യ ബസുടമകളുടെആവശ്യം. കിലോമീറ്റര്‍ നിരക്ക് 70 പൈസയായി ഉയര്‍ത്തുക, വിദ്യാര്‍ഥി നിരക്ക് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളും ഉടമകള്‍ മുന്നോട്ടുവച്ചു. ഓട്ടോ ടാക്‌സി നിരക്കില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ചും റഗുലേറ്ററി കമ്മിറ്റി തെളിവെടുപ്പു നടത്തിയിരുന്നു.

അടുത്തമാസം പത്തിനകം നിരക്കു വര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന ഉറപ്പാണ് ഗതാഗത മന്ത്രി സ്വകാര്യ ബസുടമകള്‍ക്കു നല്‍കിയിട്ടുള്ളത്.

SUMMARY:  The panel appointed by the state government to recommend suitable hike in bus and taxi charges has submitted its report.

key words: bus charge,  panel appointed, state government , suitable hike , media reports., minimum bus fare ,Cabinet , auto, taxi

Post a Comment

Previous Post Next Post