കളള് വേണ്ടെന്ന് മുസ്ലീം ലീഗ്

Muslim League, Liquor, IUML
തിരുവനന്തപുരം : സംസ്ഥാനത്തു കള്ളു ചെത്ത് വ്യവസായം നിര്‍ത്തണമെന്നു മുസ്ലിം ലീഗ്. വിഷയത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നു ലീഗ് നേതാവും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പാര്‍ട്ടി നിലപാടു ബഷീര്‍ വ്യക്തമാക്കിയത്.

സംസ്ഥാനത്തു സമ്പൂര്‍ണ മദ്യ നിരോധം നടപ്പാക്കണം. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ലീഗ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പുഴ മലനീകരണം അടക്കമുള്ള പരിസ്ഥിതി വിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടും. നവംബര്‍ പത്തിന് എറണാകുളത്തു ചേരുന്ന യോഗത്തില്‍ കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നു ബഷീര്‍ പറഞ്ഞു.

വ്യാജമദ്യത്തിന്റെ പിടിയില്‍ നിന്നു പാവപ്പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കള്ളു വില്‍പ്പന വേണ്ടെന്നു വയ്ക്കണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും ബി.പി. റേയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

Keywords: Muslim League, Liquor, IUML, Kerala, Thiruvananthapuram, E.T Muhammed Basheer.

Post a Comment

Previous Post Next Post