നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്


 Malabar Chamber secretary murdered in Kozhikode
കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയും വ്യവസായിയുമായ നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയാളികളുടെ വാഹനത്തെ കുറിച്ച് സൂചന ലഭിച്ചെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് രണ്ട് ദിവസത്തിനകം നിര്‍ണായക വിവരം ലഭിക്കും.

രാത്രി 11.35നും 12.15നും ഇടയിലാണ് നസീര്‍ അഹമ്മദിനെ തോര്‍ത്ത് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. വഴിയരികില്‍ രാവിലേയാണ് മൃതദേഹം കാണപ്പെട്ടത്.  ചേവരമ്പലം പാച്ചാക്കലിലെ പാതയോരത്താണ് മൃതദേഹം കണ്ടത്.

പന്നിയങ്കര സ്വദേശിയാണ് നസീര്‍ അഹമ്മദ്.വെള്ളിയാഴ്ചയാണ് നസീര്‍ അഹമ്മദിനെ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Keywords: Kerala, Kozhikode, Naseer, Murder, Malapparamba, Road side, Body, Car.

Post a Comment

Previous Post Next Post