നമിതയുടെ ലക്കി ബ്രേക്ക്


ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരേയും സിനിമാ ലോകത്തേയും കീഴടക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങളില്ല. അത്തരം ഭാഗ്യം ചിലര്‍ക്കുമാത്രം അവകാശപ്പെട്ടതാണെങ്കിലും. എന്നാല്‍ ട്രാഫിക്കിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നമിത പ്രമോദ് തനിക്ക് ഗ്ലാമര്‍ പരിവേഷം ഇഷ്ടമല്ലെന്ന് തുറന്നുപറയുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലെ നായികയായി എത്തുന്ന നമിത പ്രമോദ് ഈ അവസരം ഒട്ടും പ്രതീക്ഷിച്ചിതല്ലെന്നും പറഞ്ഞു.

സത്യന്‍ സാറിന്റെ ചിത്രങ്ങള്‍ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങള്‍ക്ക് സമാനമാണ് എന്റെ വേഷവും­ നമിത വ്യക്തമാക്കി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാജേഷ് പിള്ളയുടെ ട്രാഫിക്കില്‍ ചെറിയ വേഷം ചെയ്യുന്നത്. എന്നാല്‍ ആ ചിത്രത്തിലൂടെ ഞാന്‍ അഭിനയത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. അതിനുശേഷം മാഗസിനുകളില്‍ വന്ന മുഖചിത്രങ്ങളില്‍ കണ്ടാണ് സത്യന്‍ സാര്‍ എന്നെ പുതിയ ചിത്രത്തിലേയ്ക്ക് വിളിച്ചത്. ഇതെന്റെ ഭാഗ്യമാണ്­ നമിത മനസുതുറന്നു.
SUMMERY: While most young actresses would want to make a grand and glamourous entry into the film world, 'Traffic' fame Namitha Pramod seems to want just the opposite.

Keywords: Namitha PRamod, Sathyan Anthikad, Entertainment, Mollywood, Traffic,

Post a Comment

Previous Post Next Post