വ്യത്യസ്ത വേഷങ്ങളിലൂടെ മൈഥിലി എത്തുന്നു


വളരെ ശ്രദ്ധയോടെ തന്നെ തേടിയെത്തുന്ന വേഷങ്ങളെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില യുവനടികളില്‍ ഒരാളാണ് മൈഥിലി. തന്റെ വ്യത്യസ്തമായ നാലു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താനുള്ള ഒരുക്കത്തിലാണ് മൈഥിലി ഇപ്പോള്‍. നാലു പുതിയ ചിത്രങ്ങളാണ് മൈഥിലിയുടെതായി തീയേറ്ററുകളിലെത്താന്‍ പോകുന്നത്. അനീഷ് ഉപാസനയുടെ മാറ്റിയാണ് ഒരു ചിത്രം. ബ്രേക്കിംഗ് ന്യൂസാണ് മറ്റൊന്ന്. ഇതില്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്ന മൈഥിലി കരുത്തുറ്റ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. സൗമ്യ വധവുമായി ബന്ധമുള്ള ചിത്രമാണ് ഇത്.

എന്റെ സത്യാന്‍വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തില്‍ ക്രിമിനല്‍ അഭിഭാഷകയുടെ വേഷത്തിലാണ് മൈഥിലി എത്തുന്നത്. ഇതിലെ വേഷം തന്റെ കരിയറിലെ മികച്ച ഒന്നായിരിക്കുമെന്ന പ്രതീക്ഷയിലാണ് മൈഥിലി.

ശങ്കര്‍ രാമകൃഷ്ണന്റെ ഭാര്യയായാണ് പോപ്പിന്‍സില്‍ മൈഥിലി പ്രത്യക്ഷപ്പെടുന്നത്. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്നും വളരെ വ്യത്യസ്തയായ ഭാര്യയായാണ് മൈഥിലി പോപ്പിന്‍സില്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്.
SUMMERY: Talk of doing roles as different as chalk and cheese and no one fits the bill better at the moment than actress Mythili.

Keywords: Mythili, Mollywood, Popins, Ente Sathyanweshana pareekshanangal, Breaking news, Entertainment,

Post a Comment

Previous Post Next Post