SWISS-TOWER 24/07/2023

ക്രമസമാധാനം തകര്‍ന്നെന്ന് വിഎസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ക്രമസമാധാനം തകര്‍ന്നെന്ന് വിഎസ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അരുംകൊലകളും കൊള്ളയും പട്ടാപ്പകല്‍ പിടിച്ചുപറിയും കാരണം ജനങ്ങളുടെ സൈ്വരജീവിതം തകര്‍ന്നുവെന്നും വി എസ് പറഞ്ഞു.

കോഴിക്കോട്ട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി നസീര്‍ അഹമ്മദ് വെള്ളിയാഴ്ച രാത്രി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തിരുവല്ലയ്ക്കടുത്ത് ശനിയാഴ്ച പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലത്ത് മാലയും കമ്മലും മോഷ്ടിക്കുന്നതിനു വൃദ്ധയെ കൊല ചെയ്ത് കാത് അരിഞ്ഞുകൊണ്ടുപോയി. ആറ്റിങ്ങലില്‍ വീട് കുത്തിത്തുറന്നു വിവാഹ സ്വര്‍ണം കൊള്ളയടിച്ചു. പൂജപ്പുരയിലും കമലേശ്വരത്തും ഇന്നലെ കവര്‍ച്ച നടന്നു. കുണ്ടറയില്‍ വൃദ്ധയെ മാനഭംഗപ്പെടുത്തി മോഷണം നടത്തി.

ഓരോ ദിവസവും നിരവധി കൊള്ളയും അക്രമ സംഭവങ്ങളുമാണ് ഉണ്ടാകുന്നത്. പൊലീസിന്റെ നിഷ്‌ക്രിയത്വം കൊള്ളക്കാര്‍ക്കും ക്രിമിനലുകള്‍ക്കും വളമായി മാറിയിരിക്കുന്നു. കൊള്ളക്കാരെ പേടിച്ചു വീട്ടില്‍ കിടന്നുറങ്ങാനും പിടിച്ചുപറിക്കാരെയും അക്രമികളെയും ഭയന്നു സൈ്വര്യമായി സഞ്ചരിക്കാനും പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Key Words: kerala,  v s, police, kerala police, crime
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia