Follow KVARTHA on Google news Follow Us!
ad

മുന്‍ എം എല്‍ എ ആര്‍ പ്രകാശം അന്തരിച്ചു

മുന്‍ എം എല്‍ എ ആര്‍ പ്രകാശം അന്തരിച്ചു തിരുവനന്തപുരം: മുന്‍ എം എല്‍ എ ആര്‍ പ്രകാശം അന്തരിച്ചു. 85 വയസ്‌സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. സംസ്‌കാരം പാരിപ്പളളിയില്‍നടക്കും. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരുടെ ഭാര്യയും എം എല്‍ എയുമായ ജമീലാ പ്രകാശം മകളാണ്. 1927 മാര്‍ച്ച് 22ന് പി.എം.രാമന്റെയും എ.ഭാരതിയുടെയും മകനായി ജനനം. 1946-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ചേര്‍ന്നു. പലതവണ ജയില്‍ വാസം അനുഭവിച്ചു. 1953-ല്‍ ഇരുപത്തിയാറാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാനായി ആറ്റിങ്ങല്‍ നഗരസഭയില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ തിരുകൊച്ചി നിയമസഭയിലേക്കും 1957ല്‍ കേരള നിയമസഭയിലേക്കും ആറ്റിങ്ങലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ വീണ്ടും ആറ്റിങ്ങല്‍ നഗരസഭാചെയര്‍മാനായി. കേരള സര്‍വ്വകലാശാല സെനറ്റ്, മുനിസിപ്പല്‍ നിയമ ഏകീകരണ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ജനയുഗത്തിന്റെ സഹപത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. former MLA R Praksham passed away
 തിരുവനന്തപുരം: മുന്‍ എം എല്‍ എ ആര്‍ പ്രകാശം അന്തരിച്ചു. 85 വയസ്‌സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. സംസ്‌കാരം  പാരിപ്പളളിയില്‍നടക്കും. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരുടെ ഭാര്യയും എം എല്‍ എയുമായ ജമീലാ പ്രകാശം മകളാണ്.

1927 മാര്‍ച്ച് 22ന് പി.എം.രാമന്റെയും എ.ഭാരതിയുടെയും മകനായി ജനനം. 1946-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ചേര്‍ന്നു. പലതവണ ജയില്‍ വാസം അനുഭവിച്ചു. 1953-ല്‍ ഇരുപത്തിയാറാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാനായി ആറ്റിങ്ങല്‍ നഗരസഭയില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ തിരുകൊച്ചി നിയമസഭയിലേക്കും 1957ല്‍ കേരള നിയമസഭയിലേക്കും ആറ്റിങ്ങലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ വീണ്ടും ആറ്റിങ്ങല്‍ നഗരസഭാചെയര്‍മാനായി.

കേരള സര്‍വ്വകലാശാല സെനറ്റ്, മുനിസിപ്പല്‍ നിയമ ഏകീകരണ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ജനയുഗത്തിന്റെ സഹപത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Post a Comment