Follow KVARTHA on Google news Follow Us!
ad

പോ­ലീ­സു­കാര്‍ക്ക് ഇ- കൈ­കൂ­ലി; ഇ­ല്ലെ­ങ്കില്‍ ഇ-ഇടി

ഇന്റര്‍നെറ്റ് വിപ്ലവം വന്ന­തോടെ ഇ-­മ­ണ­ലും, ഇ-ടി­ക്ക­റ്റും, ഇ-­ടോ­യ്‌ലറ്റു­മെല്ലാം എല്ലാ മല­യാ­ളി­കള്‍ക്കും Article, Police, Sand, Bribe, Internet.
E-bribe, Police, Kvartha, News
ന്റര്‍നെറ്റ് വിപ്ലവം വന്ന­തോടെ ഇ-­മ­ണ­ലും, ഇ-ടി­ക്ക­റ്റും, ഇ-­ടോ­യ്‌ലറ്റു­മെല്ലാം എല്ലാ മല­യാ­ളി­കള്‍ക്കും സുപ­രി­ചി­ത­മാ­യി. ഇനി ബാര്‍ബര്‍ഷോ­പ്പു­ക­ളും, റബര്‍ ടാപ്പിങ്ങും വരെ 'ഇ' ആയി മാറാന്‍ നാളേ­റെ­യി­ല്ല. ഇന്റര്‍നെറ്റ് മല­യാ­ളി­കള്‍ക്ക് സുപ­രി­ചി­ത­മാ­യ­തോടെ പ്രധാ­ന­പ്പെട്ട ക്രയ­വി­ക്ര­യ­ങ്ങ­ളെല്ലാം ഇന്റര്‍നെറ്റ് മുഖേ­ന­യാണ് കേര­ള­ത്തില്‍ നട­ക്കു­ന്ന­ത്. ഇനി ഈ 'ഇ' ഇല്ലെ­ങ്കില്‍ പല കാര്യ­ങ്ങള്‍ക്കും പണി­കി­ട്ടു­മെ­ന്നതും ഉറ­പ്പ്. റെയില്‍വേ ടിക്ക­റ്റു­കള്‍, വിമാ­ന, ബസ് ടിക്ക­റ്റു­കള്‍, ആപ്ലി­ക്കേ­ഷന്‍ ഫോമു­കള്‍, അപേ­ക്ഷ­കള്‍ അയ­യ്ക്കു­ന്ന­ത്, പി എസ് സി ഇന്‍ഫര്‍മേ­ഷന്‍സ് തുട­ങ്ങി­യ ഒട്ട­നേകം കാര്യ­ങ്ങള്‍ ഇന്റര്‍നെറ്റ് വഴി­യാ­യി മാ­റി.

കേര­ള­ത്തിലെ ബാറു­കള്‍ അഞ്ചു­മ­ണിക്ക് ശേഷം തുറ­ക്കുക എന്ന കോടതി വിധി നില­വില്‍ വന്നാല്‍ ഇ-­ബാര്‍ അല്ലെ­ങ്കില്‍ ഇ-­പെഗ്ഗ് സംവി­ധാ­നവും കേര­ള­ത്തില്‍ നില­വില്‍ വന്നേ­ക്കാം. ഒരു പാവ­പ്പെ­ട്ട­വന് ഇപ്പോള്‍ ചെറി­യൊരു കൂര­കെ­ട്ട­ണ­മെ­ങ്കില്‍ പോലും ഇന്റര്‍നെ­റ്റി­ന്റേയോ കമ്പ്യൂ­ട്ട­റി­ന്റേയോ സഹായം ആവ­ശ്യ­മായി വന്നി­രി­ക്കു­ക­യാ­ണ്. വീടിന്റെ പ്ലാന്‍ മുതല്‍ നിര്‍മ്മാ­ണ­ത്തിന്റെ അവ­സാന ഘട്ടം വരെ ഈ 'ഇ'യുടെ സഹായം ആവ­ശ്യ­മായി മാറി­യി­രി­ക്കു­ക­യാ­ണ്. മല­യാ­ളി­കള്‍ വീട് വയ്ക്കാന്‍ സ്ഥലം കണ്ടു പിടി­ക്കു­ന്നത് ഗൂഗിള്‍ എര്‍ത്ത് വഴി­യായി മാറി. ഇത് കൂടു­ത­ലായും ഉപ­യോ­ഗി­ക്കു­ന്നത് പ്രവാസി മല­യാ­ളി­കള്‍.

ത്രീഡി മാക്‌സ്, കാഡ് തുട­ങ്ങിയ സോഫ്റ്റ് വെയ­റു­കള്‍ പ്രാബ­ല്യ­ത്തില്‍ വന്ന­തോടെ വീടിന്റെ പ്ലാന്‍ വര­യ്ക്കു­ന്നത് കമ്പ്യൂ­ട്ട­റിന്റെ സഹാ­യ­ത്തോ­ടെ­യാ­യി­മാ­റി. ഇത് കൂടാതെ വീട് വയ്ക്കു­ന്ന­തിന് അനു­മതി തേടു­ന്ന­തിന് പഞ്ചാ­യ­ത്തിലോ, മുന്‍സി­പ്പാ­ലി­റ്റി­യി­ലോ, കോര്‍പ്പ­റേ­ഷ­നിലോ പോയാല്‍ അവി­ടേയും ഇ സംവി­ധാ­നം. 'ഇ' സംവി­ധാ­ന­ത്തെ­ക്കു­റിച്ച് അറി­യാ­ത്ത­വര്‍ക്ക് പഠി­ക്കാനും പണം ചില­വ­ഴി­ക്കാനും നിര­വധി അക്ഷയ സെന്റ­റു­കളും മുക്കിന് മുക്കിന് സ്ഥാപി­ച്ചി­ട്ടു­ണ്ട്.

ഇനി വീട് പണി­യാ­നുള്ള മണ­ലിന്റെ കാര്യം. ഇത്രയും കാലം പുഴ­യില്‍ നിന്നും തോടു­ക­ളില്‍ നിന്നു­മാണ് മണ­ലെ­ടുത്ത് ജന­ങ്ങള്‍ വീടു­കളും കെട്ടി­ട­ങ്ങളും നിര്‍മ്മി­ച്ചി­രു­ന്ന­ത്. ഇതി­നെ­തിരെ സര്‍ക്കാര്‍ രംഗത്ത് വന്ന­തോടെ അതിന്റെ പേര് അന­ധി­കൃത മണ­ലെ­ടുപ്പ് എന്നായി മാറി. പിന്നെ അന­ധി­കൃത മണല്‍ എടു­ത്താല്‍ പോലീ­സ്് കേസായി. എന്നു­ക­രുതി മല­യാ­ളി­ക­ളുടെ വീട് നിര്‍മ്മാ­ണ­ത്തിന് യാതൊരു മിത­ത്വവും വന്നി­ട്ടി­ല്ല. പണ­മു­ള്ള­വന്‍ ഇപ്പോഴും മണി­മാ­ളി­ക­കള്‍ കെട്ടി­പ്പ­ടു­ക്കു­ന്നു. അല്ലാ­ത്ത­വന്‍ 'ഇ' സംവി­ധാ­ന­ത്തില്‍ അക­പ്പെട്ട് ചക്ര­ശ്വാസം വലി­ക്കു­ന്നു. മണ­ലെ­ടു­ക്കു­ന്ന­തിന് പഞ്ചായത്തിന്റെ അനു­മതി തേടുക എന്ന രീതി നില­വില്‍ വന്നു. കൂടു­തല്‍ എളു­പ്പ­ത്തിലും വേഗ­ത്തിലും ലഭി­ക്കു­ന്ന­തി­നാണ് ഇ-­മ­ണല്‍ സംവി­ധാനം നില­വില്‍ വന്ന­ത്.

ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്താല്‍ മാത്രമേ ഇപ്പോള്‍ വേഗ­ത്തില്‍ മണല്‍ ലഭി­ക്കു­ക­യു­ള്ളൂ. ഇങ്ങനെ കാത്തി­രുന്ന് ഇ-മണല്‍ ലഭി­ക്കു­മ്പോ­ഴേക്കും പലര്‍രും കെട്ടു­പ­ണി­ക്കാരെ കിട്ടാത്ത അവ­സ്ഥയിലു­മാ­കും. ഇനി കെട്ടു­പ­ണി­ക്കാരെ കിട്ടി­യാല്‍ അവര്‍ക്ക് ദിവസം 500 മുതല്‍ 700 രൂപ­വ­രെ­യാണ് കൂലി. അത് 'ഇ' കൂലി­യായി കൊ­ടു­ക്കാ­മെന്നു വച്ചാല്‍ ഉട­മ­സ്ഥന് ഇടി­കി­ട്ടു­ന്നത് തന്നെ മിച്ചം. കേര­ള­ത്തിലെ നിര്‍മ്മാണ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് മറ്റ് സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നും മണല്‍ കൊണ്ടു­വ­രു­ന്ന­തിന് നിയ­മ­പ­ര­മായി യാതൊരു തട­സ്സ­വു­മി­ല്ലെന്നാണ് സര്‍ക്കാരും അധി­കൃ­തരും പറ­യു­ന്ന­ത്.

എന്നാല്‍ അത്ത­ര­ത്തില്‍ മണല്‍ കൊ­ണ്ടു­വ­ന്നാല്‍ ചെക്‌പോ­സ്റ്റിലും, പോലീ­സു­കാര്‍ക്കും കൊ­ടു­ക്കണം 'ഇ'-കൈക്കൂ­ലി. ഇത്ത­ര­ത്തില്‍ ഇ-­മ­ണല്‍ സംവി­ധാനം നട­പ്പാ­ക്കി­യ­ശേഷം വീടു­നിര്‍മ്മാ­ണ­മ­ട­ക്ക­മുള്ള പ്രവൃ­ത്തി­കള്‍ നട­ത്താന്‍ സാധാ­രണ­ക്കാര്‍ വള­രെ­യ­ധികം ബുദ്ധി­മു­ട്ടിക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഇ-­മ­ണല്‍ സംവി­ധാനം നില­വില്‍ വന്ന­തോടെ ചില കട­വു­ക­ളില്‍ തൊഴി­ലാ­ളി­ക­ളുടെ കൂലി­വര്‍ദ്ധന പ്രശ്‌നവും ലോറി വാടക പ്രശ്‌നങ്ങളും ഉയിര്‍ത്തെ­ഴു­ന്നേ­റ്റി­ട്ടു­ണ്ട്. എങ്കിലും ക്യൂ സമ്പ്ര­ദാ­യ­ത്തില്‍ തന്നെ അപേ­ക്ഷ­കര്‍ക്ക് മണല്‍ എത്തി­ക്കു­ന്നുണ്ടെന്നാണ് അധി­കൃ­ത­രുടെ വാദം. കൃത­്യ­മായ രേഖ­കള്‍ ഉണ്ടെ­ങ്കില്‍ അന­്യ­സം­സ്ഥാ­നത്ത് നിന്ന് മണല്‍ കൊണ്ടു­വ­രാ­വു­ന്ന­താ­ണ്. ഇക്കാ­ര­്യ­ത്തില്‍ പോലീ­സ്, വില്ലേജ് അധി­കൃ­തര്‍ക്ക് നിര്‍ദ്ദേശം നല്‍കി­യിട്ടു­ണ്ട്.

എന്നാല്‍ ചെക്‌പോ­സ്റ്റു­ക­ളില്‍ ഒഴിഞ്ഞ കീശ­യു­മാ­യി­രി­ക്കുന്ന ചില പോലീസ് ഉദ്യോ­ഗ­സ്ഥര്‍ക്ക് കൈക്കൂലി കൊ­ടു­ത്തി­ല്ലെ­ങ്കില്‍ നല്ല 'ഇ'-ഇടി കിട്ടു­മെന്ന് മേല്‍ത്ത­ട്ടിലെ അധി­കാ­രി­കള്‍ക്ക് ഇന്നും അറി­യി­ല്ല. എല്ലാ അടിയും കൊ­ള്ളാന്‍ മല­യാ­ളി­ക­ളിലെ സാധാ­ര­ണ­ക്കാര്‍ എന്ന ചെണ്ട­കള്‍ മാത്രം. എല്ലാ അടിയും വാങ്ങുന്ന ഈ ചെണ്ട­കള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇടിയും ഏറ്റുവാങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.

-ജോസഫ് പ്രിയന്‍

Keywords: Article, Police, Sand, Bribe, Internet.

Post a Comment