തി­രു­വ­ന­ന്ത­പുരം ജില്ല­യില്‍ കോ­ള­റ ബാധ

 Cholera, Spred, Thiruvananthapuram, Puthiyathura beach, Medical camp, Health department, Kerala, Malayalam news
തി­രു­വ­ന­ന്ത­പുരം: തിരുവനന്തപുരം ജില്ലയില്‍ കോളറ ബാധ. പുതിയതുറ തീരമേഖലയിലെ എട്ട് മാസം പ്രായമാ­യ കു­ട്ടി­ക്കാ­ണ് കോ­ള­റ ബാധ സ്ഥിരീകരിച്ചത്. ഇ­വി­ടെത­ന്നെ­യു­ള്ള മ­റ്റൊരു കുട്ടിക്കും കോളറ ബാധയുള്ളതാ­യി സൂ­ച­ന­യുണ്ട്.

രോഗലക്ഷണമുള്ള­വര്‍ എ­ത്ര­യും ­പെ­ട്ടെന്ന് ചികിത്സ തേടണമെന്ന് ആരോഗ്യവകു­പ്പ് നിര്‍ദേശം നല്‍കി. കോളറ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോധവത്ക്കരണ പരിപാടി­കള്‍ ആ­രം­ഭി­ക്കാന്‍ ആരോഗ്യവകു­പ്പ് നിര്‍­ദേശം നല്‍കിയിട്ടുണ്ട്.

തീരദേശത്ത് ആളുകള്‍ തിങ്ങിപാര്‍ക്കുന്നതിനാല്‍ രോഗം പടര്‍ന്നു പിടക്കാനുള്ള സാധ്യ­ത കൂ­ടു­ത­ലാണ്. ഒരാഴ്ച്ചയാ­യി സ്ഥലത്ത് മെഡിക്കല്‍ സംഘം ക്യമ്പ് ചെയ്യുന്നുണ്ട്.

Keywords: Cholera, Spread, Thiruvananthapuram, Puthiyathura beach, Medical camp, Health department, Kerala, Malayalam news

Post a Comment

Previous Post Next Post