കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Kerala, Kozhikode, Trader, Found dead, Murder, Chamber of Commerce
കോഴിക്കോട്: വ്യാപാരിയെ റോഡില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കല്ലായി സ്വദേശി വി.പി. ഹൗസില്‍ നസീര്‍ അഹ്മദ് (50) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് കല്ലായിയില്‍ ഇലക്ട്രോ ഏജന്‍സീസ് എന്ന കട നടത്തുന്ന നസീര്‍ അഹ്മദ് കോഴിക്കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി കൂടിയാണ്.

വെള്ളിയാഴ്ചയാണ് അഹമ്മദിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മലാപ്പറമ്പ് ബൈപ്പാസ് റോഡില്‍ നിന്നും മെഡിക്കല്‍ കോളജ് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ പാച്ചാക്കലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 300 മീറ്റര്‍ മാറി രക്തം പുരണ്ട ഒരു തോര്‍ത്ത് കണ്ടെത്തിയിട്ടുണ്ട്.

കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികില്‍ കൊണ്ടിട്ടതാണെന്ന് സംശയിക്കുന്നുണ്ട്. മൃതദേഹം വലിച്ചുകൊണ്ടുവന്ന പാടുകളും സ്ഥലത്തുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala, Kozhikode, Trader, Found dead, Murder, Chamber of Commerce

Post a Comment

Previous Post Next Post