Follow KVARTHA on Google news Follow Us!
ad

മോട്ടോറോള ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നു

മോട്ടോറോള ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നു Motorola likely to pull out of India

ന്യൂഡല്‍ഹി: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ മോട്ടോറോള ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നു. കമ്പനിയുടെ ആഗോള പുനസംഘടനയുടെ ഭാഗമായാണ് മോട്ടോറോള ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറുന്നത്. ഇന്ത്യയിലേക്ക് മൊബൈല്‍ ഫോണിന്റെ സ്‌റ്റോക്ക് അയക്കുന്നത് കമ്പനി അവസാനിപ്പിച്ചു.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് കമ്പനി പിന്‍വാങ്ങുകയാണെന്ന് മോട്ടോറോള ഏഷ്യാ-പസഫിക് മേധാവി വില്യം മോസ് പറഞ്ഞു.

ലോകമെമ്പാടും കമ്പനിയുടെ ഘടന പുനര്‍നിശ്ചയിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉല്‍പാദനം കുറയ്ക്കും. മൂന്നില്‍ രണ്ട് ഉല്‍പാദനം കുറയ്ക്കാനാണ് തീരുമാനം. ആപ്പിളിനും സാംസംഗിനും താഴെ മൂന്നാമതാണ്  മോട്ടോറോളയുടെ സ്ഥാനം.

SUMMARY: Motorola Mobility may shut down its business in India as part of the massive global restructuring that the company has planned. BGR India, a technology blog, reported the company didn't plan to bring additional stock of its phones and had put up an R&D center in Hyderabad for sale.

key words: Motorola Mobility, Motorola,  global restructuring ,  company, BGR India,  technology blog, R&D center, Hyderabad , Motorola , Apple ,Samsung, smartphone market, Google , Motorola CEO ,  Google executive

Post a Comment