തുടരന്വേഷണം ആവശ്യപ്പെട്ട് നാരായണന്‍ നമ്പൂതിരിയുടെ സഹോദരനും രംഗത്ത്

തിരുവനന്തപുരം: കവിയൂര്‍ കേസില്‍ മകളായ അനഘയെ ബലാത്സംഗം ചെയ്തത് അച്ഛനായ നാരായണന്‍ നമ്പൂതിരി ആണെന്ന വിചിത്രമായ സിബിഐയുടെ കണ്ടെത്തലിനെതിരെ ഹര്‍ജിയുമായി നാരായണന്‍ നമ്പൂതിരിയുടെ സഹോദരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി രംഗത്തെത്തി. തിങ്കളാഴ്ച സിബിഐ കോടതിയില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കക്ഷി ചേരാനുള്ള ഹര്‍ജി നല്‍കും.

നേരത്തെ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ ഹര്‍ജിയെ തുടര്‍ന്ന് തുടരന്വേഷണം സിബിഐ കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അച്ഛനായ നാരായണന്‍ നമ്പൂതിരിയാണ് അനഘയെ ബലാത്സംഗം ചെയ്തത് എന്ന കണ്ടെത്തലാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. ഇത് തീര്‍ത്തും ശാസ്ത്രീയമല്ലെന്നും കെട്ടിച്ചമച്ചതാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി ഉണ്ടാക്കിയതാണെന്നും കാണിച്ച് ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തിരുന്നു. അതിന്റെ വാദം തിങ്കളാഴ്ച വച്ചിരിക്കുകയാണ്. സിബിഐ കോടതി തിരുവനന്തപുരം കേസ് പരിഗണിക്കും.

Keywords: Kaviyoor-sex-racket, Kerala

Post a Comment

Previous Post Next Post