സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടാന്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്ജ്

കൊച്ചി: അഭിനയം അടക്കം നിരവധി മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച് സൂപ്പര്‍ സ്റ്റാറായി മാറിയ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടാന്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്ജും എത്തുന്നു. 'പ്രതീക്ഷയോടെ' എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയം, കഥ, തിരക്കഥ, നിര്‍മ്മാണം, ഗാനരചന, എന്നിവ നിര്‍വ്വഹിച്ചാണ്‌ ശോഭനാ ജോര്‍ജ്ജ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതുവരെ രാഷ്ടീയ രംഗത്തുനിന്നും പുരുഷകേസരികള്‍ മാത്രമാണ്‌ സിനിമാരംഗത്തേയ്ക്ക് കടന്നിട്ടുള്ളത്. ശോഭനാ ജോര്‍ജ്ജ് പാടുന്ന പാട്ടുകളും ചിത്രത്തിലുണ്ട്.

എം.എല്‍.എ ആയിരിക്കുന്ന സമയത്ത് നിയമസഭയില്‍ അവതരിപ്പിച്ച ഒരു സബ്മിഷനില്‍ നിന്നുമാണ്‌ സിനിമയുടെ ആശയം ശോഭനാ ജോര്‍ജ്ജിന്‌ ലഭിച്ചത്. ബാലവേലയെ ആസ്പദമാക്കിയായിരുന്നു ആ സബ്മിഷന്‍. ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമ ചിത്രീകരിക്കുന്നത് ചെങ്ങന്നൂരിലാണ്. പുതുമുഖം മാനസി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം വനിതാ സംവിധായിക സ്നോബയാണ്. കൈതപ്രം ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനങ്ങള്‍ എം.ജി ശ്രീകുമാര്‍ ആലപിക്കുന്നു. മുകേഷ്, ശ്വേതാമേനോന്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറുമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Keywords: Kochi, Santhosh Pandit, Kerala, Shobana George 

Post a Comment

Previous Post Next Post