നോകിയയെ പിന്തള്ളി സാംസങ്ങ് ഒന്നാമത്

നോകിയയെ പിന്തള്ളി ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് ഒന്നാമനായി. ആദ്യമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ നോകിയയെ മറ്റൊരു കമ്പനി മറികടക്കുന്നത്.
ഇക്കഴിഞ്ഞ നവംബറില്‍ കൈവരിച്ച റെക്കോര്‍ഡ് വില്‍പനയാണ് സാംസങ്ങിനെ ഒന്നാമതെത്തിച്ചത്. നവംബറില്‍ 38 ശതമാനം വിപണിവിഹിതമായിരുന്നു സാംസങ്ങിനുണ്ടായിരുന്നത്. യുവാക്കളുടെ ഇടയില്‍ തരംഗമായി മാറിയ ഗ്യാലക്‌സി പതിപ്പുകളുടെ സ്മാര്‍ട്ട്‌ഫോണുകളാണ് സാംസങ്ങിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം. എന്നാല്‍ അടുത്തിടെ വിപണിയിലെത്തിയ ലൂമിയ പതിപ്പ് ഫോണുകളുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നോകിയ.

Keywords: Samsung,Nokia,India,Business, National, Mobil Phone, 

Post a Comment

Previous Post Next Post