പെട്രോളിന് 2 രൂപ 25 പൈസ വര്‍ധിച്ചേക്കും

മുംബൈ: ജനുവരി ഒന്നുമുതല്‍ പെട്രോളിന് 2 രൂപ 25 പൈസ വര്‍ധിച്ചേക്കും. ഇറക്കുമതി ചെയ്യുന്ന പെട്രോള്‍ വിലയക്ക് ആനുപാതികമായി ആഭ്യന്തര വിപണിയിലെ വിലയും ഉയര്‍ത്തണമെന്നതാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ ആവശ്യം. പെട്രോളിയം കമ്പനികള്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായാണ് വിവരം. രൂപയ്ക്കുവന്ന വിലയിടിവിനെ പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സഹായിക്കുമെന്ന് പെട്രോളിയം കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ ഡിസംബര്‍ 15 ന് ചേര്‍ന്ന യോഗത്തില്‍ വില ഉയര്‍ത്തേണ്ടതില്ലെന്ന് കമ്പനികള്‍ തീരുമാനിച്ചിരുന്നു. ര എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കാന്‍ സാധ്യതയില്ല.

Keywords: Petrol Price, Business, Mumbai, National, 

Post a Comment

Previous Post Next Post