മനോജ്
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. കളക്ഷന്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതു കൊണ്ട് ചിത്രം, ഗോഡ്ഫാദര്‍, കിലുക്കം എന്നിങ്ങനെയുള്ള വമ്പന്‍ ചിത്രങ്ങളെ ഈ പട്ടികയില്‍ ഉള്‍പെടുത്താന്‍ സാധിച്ചില്ല. അതുപോലെ ടിക്കറ്റ് നിരക്കിലുള്ളവ്യതിയാനവും ഇവിടെ പരിഗണിച്ചിട്ടില്ല.
ഉദാഹരണത്തിന് 2000ല്‍ നരസിംഹം 21കോടി കളക്റ്റ് ചെയ്തു എന്നാണ് റിപോര്‍ട്ടുകള്‍. പക്ഷേ ഇന്നത്തെ ടിക്കറ്റ് നിരക്കില്‍ നോക്കുമ്പോള്‍ അത് ആ തുകയുടെ പല മടങ്ങ് വരാം. ആമസോണ്‍.കോം ഉള്‍പെടെ വിശ്വസനീയമായ ചില വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ഇവയാണ്:
1) ട്വെന്റി ട്വെന്റി: താര സംഘടനയായ അമ്മക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മിച്ച ചിത്രം. സംവിധാനം ജോഷി. ഈ ചിത്രം 32.36 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍,
സുരേഷ്‌ഗോപി, ജയറാം, ദിലീപ്, മനോജ് കെ.ജയന്‍, സിദ്ദിക്ക്, ഭാവന തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും സിനിമയില്‍ അഭിനയിച്ചു. ഇത്രയും താരങ്ങള്‍ പ്രതിഫലമില്ലാതെ
അഭിനയിച്ചതിന്റെ പേരില്‍ ലോക റെക്കോര്‍ഡും ഈ ചിത്രത്തിനുണ്ട്.
2) ക്രിസ്ത്യന്‍ ബ്രദേഴ്‌സ് : ഉദയ് കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം. 28 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്നു നേടിയത്. മോഹന്‍ലാല്‍,സുരേഷ്‌ഗോപി, ദിലീപ്, ശരത് കുമാര്‍, ബിജുമേനോന്‍,
വിജയരാഘവന്‍, സായ്കുമാര്‍, കനിഹ, കാവ്യാ മാധവന്‍, ലക്ഷ്മി റായ് തുടങ്ങിയവര്‍ അഭിനയിച്ചു.
3) ക്ലാസ്‌മേറ്റ്‌സ് : ജയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ ഇനത്തില്‍
നേടിയത്. സിനിമയിലെ ഗാനങ്ങളും ശ്രദ്ധേയമായി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്,നരേന്‍, ജയസൂര്യ, ബാലചന്ദ്രമേനോന്‍, കാവ്യാ മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.
4) പഴശ്ശിരാജ : മലയാള സിനിമയിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം എന്ന പേരില്‍ വന്ന ചരിത്ര സിനിമ. എം.ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ചിത്രം 22 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നു നേടിയത്.
മമ്മൂട്ടി, ദേവന്‍, സുരേഷ്‌കൃഷ്ണ,ശരത് കുമാര്‍, ലാലു അലക്‌സ്, മനോജ് കെ ജയന്‍, കനിഹ, പദ്മ പ്രിയ തുടങ്ങിയവര്‍ അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം ഹരിഹരന്‍- എം.ടി-മമ്മൂട്ടി ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.
5) നരസിംഹം: രഞ്ജിത്തിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. ആശീര്‍വാദ് സിനിമാസിന്റെ കന്നി സംരംഭം 21 കോടി
രൂപയാണ് ടിക്കറ്റ് വരുമാനമായി നേടിയത്. മോഹന്‍ലാല്‍, എന്‍.എഫ് വര്‍ഗീസ്, കലാഭവന്‍ മണി, തിലകന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, ഐശ്വര്യ, കനക തുടങ്ങിയവര്‍ അഭിനയിച്ചു. സിനിമയുടെ വിജയത്തെ തുടര്‍ന്നു മലയാളത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രങ്ങളുടെ ഒരു തരംഗം തന്നെയുണ്ടായി.
6) മായാമോഹിനി: ദിലീപിന്റെ സ്ത്രീ വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രം. 20 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരുടെ രചനയില്‍ ജോസ് തോമസ് ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍, ബാബുരാജ്, നെടുമുടി വേണു, വിജയരാഘവന്‍, സുമന്‍, മൈഥിലി, ലക്ഷ്മി റായ് തുടങ്ങിയവരും അഭിനയിച്ചു. 2012ലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ഈ ചിത്രം.
7) രസതന്ത്രം: മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രം. സിനിമ 18 കോടി ബോക്‌സ് ഓഫീസില്‍ നിന്നു നേടി. മീര ജാസ്മിന്‍, ഭരത്‌ഗോപി, ഇന്നസെന്റ്, മാമുക്കോയ, മുകേഷ്, കെ.പി.എ.സി ലളിത എന്നിവരും അഭിനയിച്ചു. രചന സത്യന്‍ അന്തിക്കാട്. നിര്‍മ്മാണം ആശീര്‍വാദ് സിനിമാസ്.
8) പോക്കിരിരാജ: ഉദയ് കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ രചനയില്‍ വൈശാഖ് ഒരുക്കിയ ചിത്രം 17 കോടി രൂപ കളക്റ്റ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ്, നെടുമുടി വേണു,സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ശ്രിയ ശരണ്‍ എന്നിവര്‍ അഭിനയിച്ചു. വൈശാഖിന്റെ കന്നി ചിത്രമായിരുന്നു ഇത്.
9) ചൈനടൗണ്‍: റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 2011ലെ വിഷുക്കാലത്തിറങ്ങിയ ചിത്രം 16.5 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. മോഹന്‍ലാല്‍, ജയറാം, ദിലീപ്,
സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, കാവ്യാ മാധവന്‍ എന്നിവര്‍ അഭിനയിച്ചു. ഗോവയിലെ കാസിനോകളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ചൈന ടൗണ്‍.
10 ) ഓര്‍ഡിനറി: കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ സുഗീത് ഒരുക്കിയ ചിത്രം. സിനിമ 16 കോടി രൂപ കളക്റ്റ് ചെയ്തു. ആസിഫ് അലി, ലാലു അലക്‌സ്, ബാബുരാജ്, ജിഷ്ണു, ആന്‍ അഗസ്റ്റിന്‍ എന്നിവരും അഭിനയിച്ചു. പത്തനംതിട്ട ജില്ലയിലെ ഗവി ഗ്രാമത്തിന്റെ ദൃശ്യഭംഗി ഈ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
11) രാജമാണിക്യം: മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷയിലൂടെ ശ്രദ്ധേയമായ ചിത്രം. ടി.എ.ഷാഹിദിന്റെ രചനയില്‍ അന്‍വര്‍ റഷീദാണ് സിനിമ സംവിധാനം ചെയ്തത്. 16 കോടിരൂപയായിരുന്നു കളക്ഷന്‍. റഹ്മാന്‍,
മനോജ് കെ ജയന്‍, സായ് കുമാര്‍, സലീം കുമാര്‍, പദ്മ പ്രിയ, രഞ്ജിത് തുടങ്ങിയവരും അഭിനയിച്ചു.
12) മീശ മാധവന്‍: രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം. സിനിമ
15 കോടി രൂപ കളക്റ്റ് ചെയ്തു. ദിലീപ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്,
കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കാവ്യാ മാധവന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും ദൃശ്യഭംഗിയും ശ്രദ്ധിക്കപ്പെട്ടു.
13) മായാവി: മമ്മൂട്ടി നായകനായ ചിത്രം 15 കോടി കളക്റ്റ് ചെയ്തു. റാഫി മെക്കാര്‍ട്ടിന്റെ രചനയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്. സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, സായ് കുമാര്‍, മനോജ് കെ.ജയന്‍, കെ.പി.എ.സി. ലളിത, ഗോപിക എന്നിവരും അഭിനയിച്ചു.
14) ഹലോ: മോഹന്‍ലാല്‍ മദ്യപാനിയായ വക്കീലിനെ അവതരിപ്പിച്ച ചിത്രം. രചന, സംവിധാനം റാഫി മെക്കാര്‍ട്ടിന്‍. 15 കോടി രൂപയായിരുന്നു കളക്ഷന്‍. ജഗതി ശ്രീകുമാര്‍, പാര്‍വതി മില്‍ട്ടന്‍, സിദ്ദിക്ക്, മധു, ഗണേഷ് കുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
15) കീര്‍ത്തി ചക്ര: മേജര്‍ രവി പട്ടാളക്കഥ പറഞ്ഞ ചിത്രം 15 കോടി കളക്റ്റ് ചെയ്തു. കാശ്മീര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍ മോഹന്‍ലാലിനെ കൂടാതെ ഷമ്മിതിലകന്‍, ജീവ,ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിച്ചു. മലയാളത്തിനൊപ്പം
തമിഴിലും ചിത്രം ഇറങ്ങിയെങ്കിലും അവിടെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.
16) ഉദയനാണ് താരം: ശ്രീനിവാസന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രം. സിനിമയിലെ പല പൊള്ളത്തരങ്ങളെയും പൊളിച്ചു കാട്ടി. 15 കോടി രൂപയായിരുന്നു ഗ്രോസ് കളക്ഷന്‍. മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, മീന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സിനിമയുടെ തുടര്‍ച്ചയായി പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയെങ്കിലും അത് അമ്പേ പരാജയമായി.
17) നരന്‍: മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം. 15 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നു നേടിയത്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, മധു, സിദ്ദിക്ക്, ഭാവന എന്നിവരും അഭിനയിച്ചു. ചിത്രത്തിലെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയമായി.
18) മേരിക്കുണ്ടൊരു കുഞ്ഞാട്: ദിലീപിന്റെ വ്യത്യസ്ത വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രം. 15 കോടി രൂപയാണ് 2010 ലെ ഈ ക്രിസ്തുമസ് ചിത്രം കളക്റ്റ് ചെയ്തത്. ബിജു മേനോന്‍, വിജയരാഘവന്‍, ഇന്നസെന്റ്, ഭാവന എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ബെന്നി .പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്.
19) ടു ഹരിഹര്‍ നഗര്‍: 1990ലെ സൂപ്പര്‍ഹിറ്റ്
സിനിമയായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ച. ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 14.75 കോടി രൂപകളക്റ്റ് ചെയ്തു. മുകേഷ്, ജഗദീഷ്, സിദ്ദിക്ക്, അശോകന്‍, വിനീത്, ലക്ഷ്മിറായ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. ചിത്രത്തിന്റെ തുടര്‍ചയായി ഇന്‍ ഗോസ്റ്റ് ഹൗസ് എന്ന സിനിമ അടുത്ത വര്‍ഷം വന്നെങ്കിലും അത് വന്‍വിജയമായില്ല.
20 ) സീനിയേഴ്‌സ്: ജയറാം, ബിജു മേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം. 14.75 കോടിരൂപയായിരുന്നു കളക്ഷന്‍. വിജയരാഘവന്‍, അനന്യ, പദ്മപ്രിയ, ജഗതി ശ്രീകുമാര്‍
എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കോടികളുടെ
കണക്കനുസരിച്ചുള്ള ഏറ്റവും വലിയ ഹിറ്റുകളാണ് ഇവിടെ കൊടുത്തത്. യഥാര്‍ഥത്തിലുള്ള ഹിറ്റുകളും ഇവയും തമ്മില്‍ ഒരുപക്ഷേ വലിയ വ്യത്യാസമുണ്ടാകാം.
SUMMARRY: Biggest all time hits in Malayalam film industry based on gross collections. Mega hit films like Chithram, Kilukkam, God father etc are not included as collection details are not available.
Keywords : Malayalam Cinema, All time hits in Malayalam film industry, Malayalam superhit films, Highest grossing Malayalam films, Entertainment, Malayalam Box office, Malayalam mega hits, Molywood hits, Mammootty, Mohanlal, Biju Menon, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. കളക്ഷന്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതു കൊണ്ട് ചിത്രം, ഗോഡ്ഫാദര്‍, കിലുക്കം എന്നിങ്ങനെയുള്ള വമ്പന്‍ ചിത്രങ്ങളെ ഈ പട്ടികയില്‍ ഉള്‍പെടുത്താന്‍ സാധിച്ചില്ല. അതുപോലെ ടിക്കറ്റ് നിരക്കിലുള്ളവ്യതിയാനവും ഇവിടെ പരിഗണിച്ചിട്ടില്ല.
ഉദാഹരണത്തിന് 2000ല്‍ നരസിംഹം 21കോടി കളക്റ്റ് ചെയ്തു എന്നാണ് റിപോര്‍ട്ടുകള്‍. പക്ഷേ ഇന്നത്തെ ടിക്കറ്റ് നിരക്കില്‍ നോക്കുമ്പോള്‍ അത് ആ തുകയുടെ പല മടങ്ങ് വരാം. ആമസോണ്‍.കോം ഉള്‍പെടെ വിശ്വസനീയമായ ചില വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ഇവയാണ്:
1) ട്വെന്റി ട്വെന്റി: താര സംഘടനയായ അമ്മക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മിച്ച ചിത്രം. സംവിധാനം ജോഷി. ഈ ചിത്രം 32.36 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍,
സുരേഷ്‌ഗോപി, ജയറാം, ദിലീപ്, മനോജ് കെ.ജയന്‍, സിദ്ദിക്ക്, ഭാവന തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും സിനിമയില്‍ അഭിനയിച്ചു. ഇത്രയും താരങ്ങള്‍ പ്രതിഫലമില്ലാതെഅഭിനയിച്ചതിന്റെ പേരില്‍ ലോക റെക്കോര്‍ഡും ഈ ചിത്രത്തിനുണ്ട്.
2) ക്രിസ്ത്യന്‍ ബ്രദേഴ്‌സ് : ഉദയ് കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം. 28 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്നു നേടിയത്. മോഹന്‍ലാല്‍,സുരേഷ്‌ഗോപി, ദിലീപ്, ശരത് കുമാര്‍, ബിജുമേനോന്‍,
വിജയരാഘവന്‍, സായ്കുമാര്‍, കനിഹ, കാവ്യാ മാധവന്‍, ലക്ഷ്മി റായ് തുടങ്ങിയവര്‍ അഭിനയിച്ചു.
3) ക്ലാസ്‌മേറ്റ്‌സ് : ജയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ ഇനത്തില്‍
നേടിയത്. സിനിമയിലെ ഗാനങ്ങളും ശ്രദ്ധേയമായി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്,നരേന്‍, ജയസൂര്യ, ബാലചന്ദ്രമേനോന്‍, കാവ്യാ മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.
4) പഴശ്ശിരാജ : മലയാള സിനിമയിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം എന്ന പേരില്‍ വന്ന ചരിത്ര സിനിമ. എം.ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ചിത്രം 22 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നു നേടിയത്.
മമ്മൂട്ടി, ദേവന്‍, സുരേഷ്‌കൃഷ്ണ,ശരത് കുമാര്‍, ലാലു അലക്‌സ്, മനോജ് കെ ജയന്‍, കനിഹ, പദ്മ പ്രിയ തുടങ്ങിയവര്‍ അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം ഹരിഹരന്‍- എം.ടി-മമ്മൂട്ടി ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.
5) നരസിംഹം: രഞ്ജിത്തിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. ആശീര്‍വാദ് സിനിമാസിന്റെ കന്നി സംരംഭം 21 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി നേടിയത്. മോഹന്‍ലാല്‍, എന്‍.എഫ് വര്‍ഗീസ്, കലാഭവന്‍ മണി, തിലകന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, ഐശ്വര്യ, കനക തുടങ്ങിയവര്‍ അഭിനയിച്ചു. സിനിമയുടെ വിജയത്തെ തുടര്‍ന്നു മലയാളത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രങ്ങളുടെ ഒരു തരംഗം തന്നെയുണ്ടായി.
6) മായാമോഹിനി: ദിലീപിന്റെ സ്ത്രീ വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രം. 20 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരുടെ രചനയില്‍ ജോസ് തോമസ് ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍, ബാബുരാജ്, നെടുമുടി വേണു, വിജയരാഘവന്‍, സുമന്‍, മൈഥിലി, ലക്ഷ്മി റായ് തുടങ്ങിയവരും അഭിനയിച്ചു. 2012ലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ഈ ചിത്രം.
7) രസതന്ത്രം: മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രം. സിനിമ 18 കോടി ബോക്‌സ് ഓഫീസില്‍ നിന്നു നേടി. മീര ജാസ്മിന്‍, ഭരത്‌ഗോപി, ഇന്നസെന്റ്, മാമുക്കോയ, മുകേഷ്, കെ.പി.എ.സി ലളിത എന്നിവരും അഭിനയിച്ചു. രചന സത്യന്‍ അന്തിക്കാട്. നിര്‍മ്മാണം ആശീര്‍വാദ് സിനിമാസ്.
8) പോക്കിരിരാജ: ഉദയ് കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ രചനയില്‍ വൈശാഖ് ഒരുക്കിയ ചിത്രം 17 കോടി രൂപ കളക്റ്റ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ്, നെടുമുടി വേണു,സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ശ്രിയ ശരണ്‍ എന്നിവര്‍ അഭിനയിച്ചു. വൈശാഖിന്റെ കന്നി ചിത്രമായിരുന്നു ഇത്.
9) ചൈനടൗണ്‍: റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 2011ലെ വിഷുക്കാലത്തിറങ്ങിയ ചിത്രം 16.5 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. മോഹന്‍ലാല്‍, ജയറാം, ദിലീപ്,
10 ) ഓര്‍ഡിനറി: കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ സുഗീത് ഒരുക്കിയ ചിത്രം. സിനിമ 16 കോടി രൂപ കളക്റ്റ് ചെയ്തു. ആസിഫ് അലി, ലാലു അലക്‌സ്, ബാബുരാജ്, ജിഷ്ണു, ആന്‍ അഗസ്റ്റിന്‍ എന്നിവരും അഭിനയിച്ചു. പത്തനംതിട്ട ജില്ലയിലെ ഗവി ഗ്രാമത്തിന്റെ ദൃശ്യഭംഗി ഈ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
11) രാജമാണിക്യം: മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷയിലൂടെ ശ്രദ്ധേയമായ ചിത്രം. ടി.എ.ഷാഹിദിന്റെ രചനയില്‍ അന്‍വര്‍ റഷീദാണ് സിനിമ സംവിധാനം ചെയ്തത്. 16 കോടിരൂപയായിരുന്നു കളക്ഷന്‍. റഹ്മാന്‍,
മനോജ് കെ ജയന്‍, സായ് കുമാര്‍, സലീം കുമാര്‍, പദ്മ പ്രിയ, രഞ്ജിത് തുടങ്ങിയവരും അഭിനയിച്ചു.
12) മീശ മാധവന്‍: രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം. സിനിമ
15 കോടി രൂപ കളക്റ്റ് ചെയ്തു. ദിലീപ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്,
കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കാവ്യാ മാധവന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും ദൃശ്യഭംഗിയും ശ്രദ്ധിക്കപ്പെട്ടു.
13) മായാവി: മമ്മൂട്ടി നായകനായ ചിത്രം 15 കോടി കളക്റ്റ് ചെയ്തു. റാഫി മെക്കാര്‍ട്ടിന്റെ രചനയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്. സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, സായ് കുമാര്‍, മനോജ് കെ.ജയന്‍, കെ.പി.എ.സി. ലളിത, ഗോപിക എന്നിവരും അഭിനയിച്ചു.14) ഹലോ: മോഹന്‍ലാല്‍ മദ്യപാനിയായ വക്കീലിനെ അവതരിപ്പിച്ച ചിത്രം. രചന, സംവിധാനം റാഫി മെക്കാര്‍ട്ടിന്‍. 15 കോടി രൂപയായിരുന്നു കളക്ഷന്‍. ജഗതി ശ്രീകുമാര്‍, പാര്‍വതി മില്‍ട്ടന്‍, സിദ്ദിക്ക്, മധു, ഗണേഷ് കുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
15) കീര്‍ത്തി ചക്ര: മേജര്‍ രവി പട്ടാളക്കഥ പറഞ്ഞ ചിത്രം 15 കോടി കളക്റ്റ് ചെയ്തു. കാശ്മീര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍ മോഹന്‍ലാലിനെ കൂടാതെ ഷമ്മിതിലകന്‍, ജീവ,ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിച്ചു. മലയാളത്തിനൊപ്പം
തമിഴിലും ചിത്രം ഇറങ്ങിയെങ്കിലും അവിടെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.
16) ഉദയനാണ് താരം: ശ്രീനിവാസന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രം. സിനിമയിലെ പല പൊള്ളത്തരങ്ങളെയും പൊളിച്ചു കാട്ടി. 15 കോടി രൂപയായിരുന്നു ഗ്രോസ് കളക്ഷന്‍. മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, മീന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സിനിമയുടെ തുടര്‍ച്ചയായി പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയെങ്കിലും അത് അമ്പേ പരാജയമായി.
17) നരന്‍: മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം. 15 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നു നേടിയത്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, മധു, സിദ്ദിക്ക്, ഭാവന എന്നിവരും അഭിനയിച്ചു. ചിത്രത്തിലെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയമായി.
18) മേരിക്കുണ്ടൊരു കുഞ്ഞാട്: ദിലീപിന്റെ വ്യത്യസ്ത വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രം. 15 കോടി രൂപയാണ് 2010 ലെ ഈ ക്രിസ്തുമസ് ചിത്രം കളക്റ്റ് ചെയ്തത്. ബിജു മേനോന്‍, വിജയരാഘവന്‍, ഇന്നസെന്റ്, ഭാവന എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ബെന്നി .പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്.
19) ടു ഹരിഹര്‍ നഗര്‍: 1990ലെ സൂപ്പര്‍ഹിറ്റ്
20 ) സീനിയേഴ്‌സ്: ജയറാം, ബിജു മേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം. 14.75 കോടിരൂപയായിരുന്നു കളക്ഷന്‍. വിജയരാഘവന്‍, അനന്യ, പദ്മപ്രിയ, ജഗതി ശ്രീകുമാര്‍
എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കോടികളുടെ
കണക്കനുസരിച്ചുള്ള ഏറ്റവും വലിയ ഹിറ്റുകളാണ് ഇവിടെ കൊടുത്തത്. യഥാര്‍ഥത്തിലുള്ള ഹിറ്റുകളും ഇവയും തമ്മില്‍ ഒരുപക്ഷേ വലിയ വ്യത്യാസമുണ്ടാകാം.
SUMMARRY: Biggest all time hits in Malayalam film industry based on gross collections. Mega hit films like Chithram, Kilukkam, God father etc are not included as collection details are not available.
Keywords : Malayalam Cinema, All time hits in Malayalam film industry, Malayalam superhit films, Highest grossing Malayalam films, Entertainment, Malayalam Box office, Malayalam mega hits, Molywood hits, Mammootty, Mohanlal, Biju Menon, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:21 am | 0
comments

.jpg)