Follow KVARTHA on Google news Follow Us!
ad

Hit Combo | മോഹൻലാൽ - ശോഭന ഹിറ്റ്‌ കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ; ഇത് സൂപ്പർസ്റ്റാറിന്റെ 360-ാം ചിത്രം

ഉറ്റുനോക്കി സിനിമ പ്രേമികൾ Movies, Entertainment, Cinema, Shobana, Mohanlal
/ സോണി കല്ലറയ്ക്കൽ

(KVARTHA) വളരെ വർഷങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ട പ്രണയ ജോഡികളായ മോഹൻലാലും ശോഭയും വീണ്ടും മറ്റൊരു സിനിമയിൽ ഒന്നിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നത് എന്നതും വലിയ രീതിയില്‍ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രേക്ഷകർക്കിടയിൽ എന്നും ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേരുന്നത്. 2009 -ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. കൂടാതെ മോഹൻലാലിൻ്റെ 360-ാം ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്.

Shobana with Mohanlal, hit combo back again

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.

സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബ നാഥൻ. നല്ല സുഹൃദ് ബന്ധവും, നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനുമായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

കഥ - കെ ആർ സുനിൽ, തിരക്കഥ - തരുൺ മൂർത്തി - കെ.ആർ. സുനിൽ, സംഗീതം. ജെയ്ക്ക്- ബിജോയ്സ്, ഛായാഗ്രഹണം - ഷാജികുമാർ, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീരാസനീഷ്, കോ-ഡയറക്ടർ - ബിനു പപ്പു, പ്രൊഡക്ഷൻ മാനേജർ - ശിവൻ പൂജപ്പുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്ത് തുടങ്ങിയവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ. രജപുത്രാ റിലീസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വീഡിയോയിലൂടെ അടുത്തിടെ പങ്ക് വെച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56-ാമത് സിനിമയാണെന്നും ശോഭന പറഞ്ഞു.

മുമ്പ് പല വേദികളിലും മോഹൻലാലിൻ്റെ കൂടെ 50+ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞതായി കണ്ടിട്ടുണ്ട്, മോഹൻലാൽ അത് ശരി വെയ്ക്കുന്നതായും കണ്ടിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയ്ക്ക് മുൻപ് മുന്‍പ് 2004 ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇരുവരും നായിക നായകന്‍മാരായി എത്തിയത്. വീണ്ടും മലയാളത്തിന്റെ ഹിറ്റ്‌ കോമ്പോ ഒന്നിക്കുമ്പോൾ പ്രേക്ഷകർ വളരെ പ്രതീക്ഷയിലാണ്. ഇവർ വീണ്ടും ഒന്നിക്കുബോൾ പണ്ട് നമ്മൾ കണ്ട ആ ഒരു കെമിസ്ട്രി കിട്ടുമോ? എന്നതാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. ലാലേട്ടൻ ഈ അടുത്തകാലത്തൊന്നും പ്രതീക്ഷിച്ച അത്ര നിലവാരം പുലർത്തുന്നില്ല എന്നതും വിസ്മരിക്കാവുന്നതല്ല. 2023 അവസാനം ഇറങ്ങിയ നേര് ആണ് പറയാൻ ഈ അടുത്ത് ഹിറ്റ്‌ ഉള്ളത്. പഴയ നായിക ശോഭന ജോഡിയായി എത്തുമ്പോൾ ലാലേട്ടൻ്റെ പെർഫോമൻസ് എങ്ങനെയാകും എന്ന് ഉറ്റുനോക്കുന്നവരാണ് ലാലേട്ടനെ സ്നേഹിക്കുന്ന ആരാധകർ.

എന്തായാലും ഈ സിനിമയിലൂടെ ബാലേട്ടൻ എന്ന സിനിമ പോലെയൊക്കെ ലാലേട്ടന് ഒരു മാറ്റം സംഭവിക്കാമെന്ന് വിശ്വസിക്കാം. കഴിഞ്ഞ കാലത്ത് ഇറങ്ങിയ ശോഭനയുടെ 'വരനെ ആവശ്യം ഉണ്ട്' എന്ന സിനിമയിൽ നല്ല പെർഫോമൻസ് ആണ് ശോഭന ചെയ്തു വച്ചിരിക്കുന്നത്. ഇതിലും അങ്ങനെ തന്നെ എന്ന് പ്രതീക്ഷിക്കാം. ഒരു കാലത്ത് മലയാളത്തിൽ ഒരുപാട് ആരാധകരുള്ള നടിയായിരുന്നു ശോഭന. ഇടക്കാലത്ത് സിനിമ വിട്ട് നൃത്തപരിപാടികളൊക്കെയായി നീങ്ങുകയായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭന ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.

Keywords: Movies, Entertainment, Cinema, Shobana, Mohanlal, Movie, Tharun Moorthy, Director, Sagar Alias Jacky, L 360, Operation Java, Saudi Vellakka, Shobana with Mohanlal, hit combo back again.

Post a Comment