Follow KVARTHA on Google news Follow Us!
ad

Friendship | ഒരുപാട് സുഹൃത്തുക്കൾ വേണ്ട, മിടുക്കരായ 5 പേരെ കിട്ടിയാൽ മതി; നമ്മൾ വിജയിക്കും

പ്രയോജപ്പെടുന്നവരെ കണ്ടെത്താൻ ശ്രമിക്കുക Success Tips, Lifestyle, Career
/ മിൻ്റാ സോണി

(KVARTHA) നമ്മുടെ രാജ്യത്ത് ഒരോരുത്തർക്കും അവരുടെതേയ മതഗ്രന്ഥങ്ങൾ ഉണ്ട്. മുസ്ലിങ്ങൾക്ക് ഖുർആനും ക്രിസ്ത്യാനികൾക്ക് ബൈബിളും ഒക്കെ പ്രധാനപ്പെട്ട മതഗ്രന്ഥങ്ങളാണ്. അതുപോലെ തന്നെയാണ് ഹിന്ദുക്കൾക്ക് രാമായണവും മഹാഭാരതവും. മഹാഭാരതത്തിൽ പറയുന്നത് ഭാരതയുദ്ധത്തെക്കുറിച്ച് ആണ്. പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധമാണ് ഇതിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. മഹാഭാരതം വായിക്കുമ്പോൾ അർജുനനെയാണ് നാം വില്ലാളി വീരനായി കരുതുന്നതെങ്കിലും കർണ്ണൻ എന്ന കഥാപാത്രം തന്നെയാണ് മഹാഭാരതത്തെ മുന്നോട്ട് നയിക്കുന്നത്. മഹാഭാരതം വായിക്കുമ്പോൾ വില്ലാളി വീരനായി അര്‍ജ്ജുനനെയാണ് ചിത്രീകരിക്കുന്നതെങ്കിലും കൂടുതൽ വായനയുടെ ആഴത്തിലേയ്ക്ക് പോകുമ്പോൾ വീരനായി തോന്നുക കര്‍ണ്ണന്‍ തന്നെയാണ്.

Article, Success Tips, Lifestyle, Career, Friendship, Bible, Quran, Mahabharatha, Karnnan,

കവച കുണ്ഡലം ഇട്ട കുന്തിക്ക് വിവാഹത്തിന് മുൻപ് ഇന്ദ്രനിൽ ഉണ്ടായ പുത്രൻ കർണ്ണൻ. അതുകൊണ്ട് തന്നെ പാണ്ഡവന്മാരിൽ മൂത്തവനായിട്ടും പാണ്ഡുപുത്രനെന്ന് അവകാശപ്പെടാൻ കർണ്ണനു കഴിയുന്നില്ല. യുദ്ധത്തിൽ സ്വന്തം സഹോദരങ്ങൾക്കെതിരെ കൗരവന്മാർക്കൊപ്പം നിന്ന് യുദ്ധം ചെയ്യേണ്ടി വരുന്നു കർണ്ണന്. മറുവശത്ത് സാക്ഷാൻ ശ്രീകൃഷ്ണ ഭഗവാൻ പാണ്ഡവർക്ക് രക്ഷയാകുന്നു. അർജുനൻ്റെ തേർ തെളിച്ച് യുദ്ധത്തിൽ വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത് ശ്രീകൃഷ്ണനാണ്. കുന്തിക്ക് തൻ്റെ അഞ്ച് മക്കളിൽ ഒരു പ്രത്യേക സ്നേഹം അർജുനനോട് ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ട പുത്രനെ രക്ഷിക്കുവാന്‍ മൂത്തപുത്രനായ തന്നോട് അമ്മ കുന്തിദേവി ദേഹത്ത് ജന്മനാ ഒട്ടിപ്പിടിച്ച് കിടന്ന കവചകുണ്ഡലത്തിനായി യാചിക്കുമ്പോള്‍ ആ കവചകുണ്ഡലം അറുത്തെടുത്ത് ഒരു മടിയും കൂടാതെ അമ്മയ്ക്ക് സമ്മാനിച്ച കര്‍ണ്ണനോളം വരുമോ ഭഗവാന്റെ സംരക്ഷണയില്‍ മുന്നേറിയ അര്‍ജുനനെന്ന് പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്.

അതല്ലേ യഥാര്‍ത്ഥ മാതൃസ്നേഹം. ആ കവചകുണ്ഡലം അറുത്തെടുത്ത് അമ്മയ്ക്ക് സമ്മാനിച്ചില്ലെങ്കില്‍ ഇന്ന് അര്‍ജുനന്റെ സ്ഥാ‍നത്ത് വില്ലാളിവീരനായി ചിത്രീകരിക്കപ്പെടുന്നത് ഒരുപക്ഷേ കര്‍ണ്ണനായിരുന്നിരിക്കണം. മാതാവിനായി ഇത്രയും ത്യാഗം ചെയ്ത മറ്റൊരു വ്യക്തിയെ മറ്റെവിടെയെങ്കിലും കാണുവാന്‍ സാധിക്കുമോ എന്നും സംശയമുണ്ട്. ഒപ്പം മഹാഭാരതം നമുക്ക് തരുന്ന ഒരു സന്ദേശമുണ്ട്. അത് എന്നെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി. 100 മക്കള്‍ കൊല്ലപ്പെട്ട ഗാന്ധാരിയെ യുദ്ധം ജയിച്ച വെറും 5 മക്കളുടെ അമ്മയായ കുന്തിദേവി കാണുമ്പോള്‍ ഗാന്ധാരി സങ്കടത്തോടെ കുന്തിയോട് പറയുന്നു. 100 മക്കളെകിട്ടിയ ഞാനല്ല ഭാഗ്യവതി, മറിച്ച് മിടുക്കരായ 5 മക്കളെ കിട്ടിയ നീയല്ലെ ഭാഗ്യവതിയെന്ന്. അതെ സുഹൃത്തുക്കളെ പ്രയോജനമില്ലാത്ത ഒരു പാട് പേരെ കിട്ടുന്നതിലല്ല കാര്യം. മിടുക്കന്മാരായ 5 പേരെ സുഹൃത്തുക്കളായി കിട്ടിയാല്‍ മതി നമ്മള്‍ വിജയിക്കും. കുറച്ചു സുഹൃത്തുക്കൾ മാത്രമേ ഉള്ളുവെങ്കിലും പ്രയോജപ്പെടുന്നവരെ കണ്ടെത്താൻ ശ്രമിക്കുക.


(കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)

Article, Success Tips, Lifestyle, Career, Friendship, Bible, Quran, Mahabharatha, Karnnan, How Friendship Makes You More Successful
< !- START disable copy paste -->

Post a Comment