Follow KVARTHA on Google news Follow Us!
ad

Johnnie Walker | 'എന്നെ ഡാൻസ് കളിപ്പിച്ച് നീ മിടുക്ക് കാണിക്ക് ', മമ്മൂട്ടി അന്ന് പറഞ്ഞത് ഈ സിനിമയ്ക്ക് വേണ്ടി

മലയാളികൾ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന ചിത്രം, Movies, Entertainment, Cinema,
ഡാനിയ ജോസ്

(KVARTHA)
മലയാളികൾ ഇന്നും മനസിൽ കൊണ്ടു നടക്കുന്ന ഒരു സിനിമയാണ് 32 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജോണി വാക്കർ. അതിലെ പാട്ടുകളും വളരെ മനോഹരങ്ങളായിരുന്നു. 'ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ട് വാ' എന്ന ഗാനം. ഇന്നും സിനിമ പ്രേക്ഷകർക്ക് മന:പാഠമാണ്. 32 വർഷങ്ങൾക്ക് മുൻപ് ജയരാജ് - രഞ്ജിത് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഈ സിനിമയിൽ മമ്മൂട്ടി വളരെ സ്റ്റൈലിഷ് ആയി എത്തി എന്നതും പ്രത്യേകതയാണ്.
  
Article, Editor’s-Pick, Mammotty, Cinema, Mammootty's one of best movie.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷത്താൽ പ്രീ പബ്ലിസിറ്റി നേടിയ ഈ ചിത്രം വമ്പൻ ഹൈപ്പിൽ റിലീസായി മികച്ച ഇനീഷ്യൽ കളക്ഷൻ സ്വന്തമാക്കി. എന്നാൽ ദുരന്ത പര്യവസായിയായ ക്ലൈമാക്സ് മൂലമാകാം ലോംഗ് റണ്ണിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എസ്.പി.വെങ്കിടേഷ് - ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ഗാനങ്ങൾ ഹിറ്റ് ചാർട്ടറിൽ ഇടം നേടി. പ്രത്യേകിച്ചും 'ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ട് വാ' എന്ന ഗാനം.

ബാംഗ്ലൂരിലെ കോളേജ് കാംപസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ജോണി വാക്കറിൽ ഡ്രഗ്ഗ് മാഫിയയുമായുള്ള നായകന്റെ പോരാട്ടമാണ് പ്രമേയം. കമാൽ ഗൗർ അവതരിപ്പിച്ച സ്വാമി എന്ന വില്ലൻ കഥാപാത്രം പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടുകയുണ്ടായി. ഒപ്പം വില്ലൻ കഥാപാത്രത്തിന് അകമ്പടിയായ ബി.ജി.എമ്മും ക്ലൈമാക്സ് രംഗങ്ങൾ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ബ്ലോക്ക് ബസ്റ്റർ ആകേണ്ടിയിരുന്ന ഒരു ചിത്രമായിരുന്നു ജോണി വാക്കർ.

ഇതിൻ്റെ ഷൂട്ടിംഗ് സെറ്റിൽ നടൻ പ്രഭുദേവയോട് മമ്മൂട്ടി പറഞ്ഞ ഒരു വാചകം അന്ന് വളരെയേറെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. 'ചിരഞ്ജീവിക്ക് സ്റ്റെപ്പ് പറഞ്ഞു കൊടുത്തല്ല, എന്നെ ഡാൻസ് കളിപ്പിച്ചാണ് നീ മിടുക്ക് കാണിക്കേണ്ടത് ' എന്നായിരുന്നു ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടി വെച്ച് മമ്മൂട്ടി പ്രഭുദേവയോട് പറഞ്ഞത്. ജോണി വാക്കറിന്റെ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രസ്തുത പരാമർശം. ഈ ചിത്രത്തിലെ വർക്കിന് തൊട്ട് മുമ്പ് ഏത് ചിത്രമായിരുന്നു എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടിയായി ഒരു ചിരഞ്ജീവി ചിത്രത്തിലായിരുന്നു എന്ന് പ്രഭുദേവ പറഞ്ഞപ്പോഴാണ് മമ്മൂട്ടിയിങ്ങനെ പറഞ്ഞത്.
    
Article, Editor’s-Pick, Mammotty, Cinema, Mammootty's one of best movie.

എന്തായാലും ഈ സിനിമയിൽ വിദ്യാർത്ഥികൾക്കൊപ്പം മനോഹരമായി സ്റ്റെപ്പ് വെയ്ക്കുന്ന മമ്മൂട്ടിയെയും കാണാം. മമ്മൂട്ടി ഒരു പക്ഷേ, ആദ്യമായിട്ട് ആയിരിക്കും ഒരു മലയാള സിനിമയിൽ ഇത്ര മനോഹരമായി ചുവട് വെയ്ക്കുന്നത്. ശേഷം, മറ്റ് ചില സിനിമകളിൽ കൂടി ഡാൻസിനൊപ്പം പങ്കെടുക്കുന്ന മമ്മൂട്ടിയെ കാണാം. എന്തായാലും 32 വർഷങ്ങൾക്ക് മുൻപ് കോളേജ് വിദ്യാർത്ഥികളെ ഹരം കൊള്ളിച്ച സിനിമയായിരുന്നു ജോണി വാക്കർ. കൂടാതെ മമ്മൂട്ടിക്ക് അക്കാലത്ത് അനേകം ആരാധകരെ നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു ഇത്. ജോണി വാക്കർ ഇന്നും യൂട്യൂബിലും മറ്റും സെർച്ച് ചെയ്തു കാണുന്നവരും ഏറെയാണ്. ഇന്നും യുവതലമുറയ്ക്ക് ആസ്വാദ്യകരമാം വിധം കണ്ട് ഇരിക്കാൻ പറ്റുന്ന സിനിമ തന്നെയാണ് പഴയ തലമുറയിലെ ഈ ജോണി വാക്കർ.

Keywords: Article, Editor’s-Pick, Mammotty, Cinema, Mammootty's one of best movie.

Post a Comment