Follow KVARTHA on Google news Follow Us!
ad

Movie Review | 'വർഷങ്ങൾക്ക് ശേഷം': പുതു തലമുറയുടെ സംഗമത്തിൽ വിരിഞ്ഞ മനോഹര സിനിമ

ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും പറയുന്ന ചിത്രം Movies, Entertainment, Cinema,
/ സോണൽ മൂവാറ്റുപുഴ

(KVARTHA) 'വർഷങ്ങൾക്കു ശേഷം' അതിഗംഭീര സിനിമ എന്നു തന്നെ വിശേഷിപ്പിക്കാം. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 70- 90 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. നാടകത്തോടും എഴുത്തിനോടും സിനിമയോടും പാട്ടിനോടും കമ്പമുള്ള സുഹൃത്തുക്കളാണ് വേണുവും മുരളിയും. സിനിമ എന്ന സ്വപ്നത്തിലേക്ക് വേണ്ടി ഇരുവരും മദ്രാസിലേക്ക് വണ്ടി കയറുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും പറഞ്ഞ സിനിമ, പ്രേക്ഷകനെ മദ്രാസിലേക്ക് കൂട്ടി കൊട്ടുപോകുന്നത് വളരെ രസകരമായിട്ടാണ്.

Article, Movies, Entertainment, Cinema, Pranav Mohanlal, Dhyan Sreenivasan, Kaliyani, Nitha Pilla,

 തുടക്കം മുതൽ ഒടുക്കം വരെയുള്ള ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. മോഹൻലാൽ - ശ്രീനിവാസൻ കോമ്പോയിലെ ഉദയനാണ് താരം, നാടോടിക്കാറ്റ് സിനിമകൾ പോലെ പുതുതലമുറയുടെ സംഗമമാണ് വർഷങ്ങൾക്കു ശേഷം എന്ന് തോന്നിപ്പിക്കുമാറ് ഇവരുടെ പ്രകടനം ഗംഭീരമായി തോന്നി. രണ്ടാം പകുതിയിലെ ഹൈലൈറ്റ് നിവിൻ പോളിയുടെ പൂണ്ടുവിളയാട്ടം ആണ്. നിവിനെ എങ്ങനെയാണോ പ്രേക്ഷകരും ആരാധകരും കാണാൻ ആഗ്രഹിച്ചത്. ആ നിവിനെ വിനീത് തിരിച്ചു തന്നിട്ടുണ്ട് ചിത്രത്തിൽ. അതാണ് വർഷങ്ങൾക്കു ശേഷത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നും.

ഒരുപക്ഷേ ഇതുവരെ മറ്റൊരു സിനിമയിലും ലഭിക്കാത്ത ഇൻട്രോ പഞ്ചാണ് ഇതിൽ നിവിന് ലഭിച്ചിരിക്കുന്നതും. ഷാൻ റഹ്മാന്റെയും അജു വർഗീസിന്റെയും പ്രകടനവും എടുത്തു പറയേണ്ടുന്നതാണ്. വർഷങ്ങൾക്കു ശേഷത്തിന്റെ നട്ടെല്ല് എന്നത് തിരക്കഥയാണ്. അല്പം പോലും ലാഗ് വരുത്താതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വിനീത് ശ്രീനിവാസനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ സിനിമയിൽ വിനീത് ശ്രിനിവാസൻ്റെ പാട്ടുകളും തൻ്റെ മുൻ സിനിമകളിലെ പോലെ തന്നെ ഗംഭീരമാക്കിയിട്ടുണ്ട്. ഓരോ സീനിലും പ്രേക്ഷകരിൽ ആവേശം നിറയ്ക്കാൻ സംഗീത സംവിധായകൻ അമൃത് രാംനാഥനും സാധിച്ചിട്ടുണ്ട്. ഓരോ മുഹൂർത്തങ്ങളും മനോഹരമായി ഒപ്പിയെടുത്ത ഛായാഗ്രഹകൻ വിശ്വജിത്തും കയ്യടി അർഹിക്കുന്നുണ്ട്.
 
Article, Movies, Entertainment, Cinema, Pranav Mohanlal, Dhyan Sreenivasan, Kaliyani, Nitha Pilla, ‘Varshangalkku Shesham’ movie review

  കല്യാണി പ്രിയദർശൻ, നിത പിള്ള, നീരജ് മാധവ്, ബേസിൽ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നിവർക്കൊപ്പം ചെറിയ വേഷങ്ങളിൽ വന്നിട്ട് പോകുന്നവർ വരെ തങ്ങളുടേതായ ഭാഗങ്ങൾ അതിമനോഹരമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ചില സിനിമകൾ കണ്ട് തീയറ്റിൽ നിന്നും ഇറങ്ങിയാലും അതിലെ കഥാപാത്രങ്ങളും ചുറ്റുപാടുകളും പ്രേക്ഷകരുടെ മനസിൽ അങ്ങനെ കിടക്കും. ആ ഒരനുഭൂതിയായിരുന്നു വർഷങ്ങൾക്കു ശേഷത്തിലൂടെ പ്രേക്ഷകന് ലഭിച്ചത്. പ്രണയം, ഫ്രണ്ട്ഷിപ്പ്, ഇമോഷണൽ എല്ലാം നിറഞ്ഞുള്ള ഒരു ഫീൽ ഗുഡ് മൂവി. പക്ക എന്റർടെയ്മെന്റ് എലമെന്റോട് കൂടി ത്രൂ ഔട്ട് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്താൻ വിനീതിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ഈ സിനിമ ശരിക്കും ആസ്വദിക്കണമെങ്കിൽ തീയേറ്ററിൽ പോയി തന്നെ കാണണം.

Keywords: Article, Movies, Entertainment, Cinema, Pranav Mohanlal, Dhyan Sreenivasan, Kaliyani, Nitha Pilla, ‘Varshangalkku Shesham’ movie review
< !- START disable copy paste -->

Post a Comment