Follow KVARTHA on Google news Follow Us!
ad

Beauty | ഭംഗിയുള്ളതെല്ലാം നല്ലതാകണമെന്നില്ല, സൗന്ദര്യവും അതുപോലെയാണ്

ആത്മാർത്ഥമായ പ്രണയമെന്താണ്? Success Tips, Lifestyle, Career
/ മിൻ്റാ സോണി

(KVARTHA) കൊടുക്കാനുള്ളത് അപ്പാടെ മറന്ന് കിട്ടാനുള്ളത് മാത്രം ഓർത്തോണ്ടിരിക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. കടമായാലും സ്നേഹമായാലും അങ്ങനെ തന്നെ. സ്നേഹിക്കപ്പെടണം എന്ന ആഗ്രഹം തന്നെയാണ് മനുഷ്യനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതും. പലപ്പോഴും ശരീര സൗന്ദര്യവും, സമ്പത്തും, മറ്റ് മഹനീയതകളും ഒക്കെ കണ്ട് സ്നേഹിക്കുന്നവരാണ് നമ്മളിലെ ബഹുഭൂരിപക്ഷം പേരും. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം. നാളെ, ഏറ്റവും വലിയ ശത്രുക്കളായി പരസ്പരം മാറുന്നതും അത്തരക്കാരാണ്. ഇന്ന് ഏറ്റവും ഇഷ്ടത്തോടെ വിട്ടുപിരിയാനാവാത്ത വിധം പരസ്പരം പ്രണയിച്ച് വിവാഹശേഷം ഡിവോർസിൽ എത്തുന്ന ഭൂരിപക്ഷം ദമ്പതികളും ഇക്കൂട്ടർ തന്നെ. അങ്ങനെ അല്ലാത്തവർക്ക് മുൾക്കിരിടവും പൂമെത്തയായിരിക്കും.


ജീവിതത്തിൽ സംഭവിക്കുന്ന എന്ത് കഷ്ടപ്പാടും അവർ ഒന്നിച്ച് നേരിടും. ഇങ്ങനെയുള്ളവർക്ക് വിവാഹമോചനം എന്നത് ചിന്തിക്കുകപോലും അസാധ്യം. ഒരു കഥ പറയാം. വിവാഹം കഴിഞ്ഞ് മക്കളും ചെറുമക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ തൻ്റെ ഭർത്താവിനോട് ചോദിച്ചു, ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ? ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല, അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു. ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ, എൻ്റെ സ്വഭാവ ഗുണം കൊണ്ടോ, അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭദ്രത ഓർത്തിട്ടോ?

ഒട്ടും ആലോചിക്കാതെ തന്നെ അയാൾ ഉത്തരം പറഞ്ഞു. ആദ്യമായി കണ്ട് മുട്ടുമ്പോൾ എനിക്ക് നിന്റെ സ്വഭാവത്തെക്കുറിച്ച് കണ്ട് മനസ്സിലാക്കാൻ കഴിയില്ലല്ലോ? പിന്നെ, നാട്ടിലെ ജന്മിയുടെ ഏകമകനായ എനിക്ക് സാമ്പത്തിക ഭദ്രത പുതുതായി ഉണ്ടാക്കേണ്ട കാര്യവുമില്ല, അത് കൊണ്ട് ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്, നിൻ്റെ ശരീരസൗന്ദര്യം കണ്ടിട്ട് തന്നെയായിരുന്നു, നിനക്ക് വിശ്വസിക്കാം. അങ്ങനെയെങ്കിൽ, അന്നത്തെ സൗന്ദര്യത്തിൻ്റെ പത്തിലൊന്ന് പോലും ഇപ്പോഴെനിക്കില്ലല്ലോ? അപ്പോൾ ഇന്ന് നിങ്ങൾക്കെന്നോട് പഴയ സ്നേഹമുണ്ടാവാൻ വഴിയില്ല, ശരിയല്ലേ? അല്ല, അത് നിൻ്റെ തെറ്റിദ്ധാരണയാണ്, ഞാനൊരു കാര്യം ചോദിച്ചോട്ടെ ? നിനക്ക് ഐസ്ക്രീം ഒരുപാടിഷ്ടമല്ലേ? അതെ, അതെന്ത് കൊണ്ടാണ്? അത്, അതിൻ്റെ രുചി എനിക്കിഷ്ടമായത് കൊണ്ട്.

ഓകെ, അങ്ങനെയെങ്കിൽ ഐസ്ക്രീം കഴിച്ച് തീരുമ്പോൾ അതിൻ്റെ ബിസ്കറ്റ് കോൺ നീ കളയാറുണ്ടോ? ഇല്ല, അതും ഞാൻ കഴിക്കും. അതെന്തിനാ കഴിക്കുന്നത്? ഐസ്ക്രീമിൻ്റെ ടേസ്റ്റ് എന്തായാലും അതിന് കിട്ടില്ലല്ലോ? പക്ഷേ ,ആ ബിസ്ക്കറ്റിൻ്റെയുള്ളിൽ അത് വരെ കഴിച്ച ഐസ്ക്രീമിൻ്റെ ബാക്കി പറ്റിപ്പിടിച്ചിരിക്കുന്നത് കൊണ്ട് അത് കളയാൻ തോന്നില്ല. എങ്കിൽ അത് പോലെ തന്നെയാണ് എനിക്ക് നീയും, വർഷങ്ങൾക്ക് മുൻപ് നിന്നെ ഞാനിഷ്ടപ്പെട്ടത് ശരീര സൗന്ദര്യം കണ്ടിട്ടായിരുന്നെങ്കിൽ, ഇപ്പോൾ നിന്നെ ഞാനിഷ്ടപ്പെടുന്നത്, പുറമെ നിനക്കുണ്ടായിരുന്ന അന്നത്തെ സൗന്ദര്യത്തിന്റെ ബാക്കി ഇപ്പോഴും, നിന്റെ ഹൃദയത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കൊണ്ടാണ്'.

ഇതാണ് മായം കലരാത്ത യഥാർത്ഥ കുടുംബജീവിതത്തിന്റെ നേർക്കാഴ്ച. അതെ, യഥാർത്ഥ ദാമ്പത്യ ജീവിതത്തിൽ ശരീരസൗന്ദര്യത്തിനോ സമ്പത്തിനോ ഒരു സ്ഥാനവുമുണ്ടാവില്ല. അതല്ല, ആത്മാർത്ഥമായ പ്രണയവും. ഇതിനെക്കാൾ എല്ലാം ഉപരിയായി അത് ആത്മാർത്ഥമായി മനസ്സിൽ രൂപാന്തരപ്പെടുന്നതാണ്. ആത്മാർത്ഥതയുള്ളവർക്കെ അത് പറ്റു. ദൈവം നമ്മുടെ വിരലുകൾക്കിടയിൽ വിടവ് ഉണ്ടാക്കിയത് എന്തിനാണെന്നറിയാമോ? നമുക്ക് പ്രിയപ്പെട്ടവർ വന്ന് കൈ കോർത്ത് ആ വിടവ് നികത്താൻ വേണ്ടിയാണ്. ഓർക്കുക, ഭംഗിയുള്ളതെല്ലാം നല്ലതാകണെമെന്നില്ല, പക്ഷേ നല്ലതെല്ലാം ഭംഗിയുള്ളതാണ്. 'സന്തോഷം' നമ്മളെ .നല്ലതാക്കുന്നു, പക്ഷേ നല്ലതാകുന്നതാണ് സന്തോഷം നൽകുന്നത്. ഇത് ഓരോരുത്തരും മറക്കാതിരിക്കട്ടെ.

(കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)

Keywords: Article, Editor’s-Pick, Success Tips, Lifestyle, Career, Love, Marriage, Divorce, Couples, Success Tips: Beauty of life..
< !- START disable copy paste -->

Post a Comment