Treadmill Accident | വ്യായാമം ചെയ്യുന്നതിനിടെ കാല് തെന്നി; മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീണ 22 കാരിക്ക് ദാരുണാന്ത്യം; വീഡിയോ 

 
22-Year-Old Woman Falls from Gym Window in Indonesia After Losing Balance on Treadmill, Treadmill, Building, Accident, Video, Social Media, Police
22-Year-Old Woman Falls from Gym Window in Indonesia After Losing Balance on Treadmill, Treadmill, Building, Accident, Video, Social Media, Police


ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആണ്‍സുഹൃത്തിനോടൊപ്പമാണ് യുവതി വ്യായാമശാലയിലെത്തിയത്.

വ്യായാമശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പെര്‍മിറ്റിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

ജകാര്‍ത: (KVARTHA) വ്യായാമം ചെയ്യുന്നതിനിടെ കാല് തെന്നിയതോടെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. 22കാരിയായ യുവതിയാണ് ദാരുണമായി മരിച്ചത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇന്‍േഡാനീഷ്യയിലെ പോണ്ടിയാനകിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.  

വ്യായാമശാലയിലെ ട്രെഡ് മിലില്‍ നടക്കവേ ബാലന്‍സ് തെറ്റിയതോടെ യുവതി ജനലിലൂടെ കെട്ടിടത്തിന് താഴേക്ക് വീഴുകയായിരുന്നു. യുവതി മുഖത്തെ വിയര്‍പ്പ് തുടയ്ക്കാനായി ടവല്‍ എടുക്കുമ്പോള്‍ ബാലന്‍സ് തെറ്റുകയും തുറന്നുകിടന്ന ജനലിലൂടെ കെട്ടിടത്തിന് താഴേക്ക് വീഴുന്നതുമാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. 

വീഴുമ്പോള്‍ ജനലില്‍ പിടിക്കാന്‍ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍സുഹൃത്തിനോടൊപ്പമാണ് യുവതി വ്യായാമശാലയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ആണ്‍സുഹൃത്ത് രണ്ടാംനിലയില്‍ വ്യായാമം ചെയ്യുമ്പോഴാണ് യുവതി മൂന്നാം നിലയില്‍നിന്ന് വീണത്. 

അപകടം നടക്കുന്ന സമയത്ത് പരിശീലകന്‍ മറ്റൊരു ഭാഗത്തായിരുന്നു. ട്രെഡ് മിലും ജനലുമായി 60 സെന്റീമീറ്റര്‍ മാത്രമാണ് അകലം ഉണ്ടായിരുന്നതെന്നും അപകടകരമായ രീതിയിലാണ് ട്രെഡ് മില്‍ സ്ഥാപിച്ചിരുന്നതെന്നും സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. ജനല്‍ തുറക്കരുതെന്ന് വ്യായാമശാല അധികൃതര്‍ സ്റ്റികര്‍ പതിച്ചിരുന്നെങ്കിലും അവ ഇളകിപോയിരുന്നതായി കണ്ടെത്തി. വ്യായാമശാല മൂന്ന് ദിവസത്തേക്ക് അടക്കുകയും വ്യായാമശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അനുമതിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia