Train Service | ഇന്‍ഡ്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ശക്തമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസ്; പുനഃരാരംഭിക്കുന്നത് 77 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

 
Rajshahi-Kolkata cross border train service set to resume after 77 years, Rajshahi-Kolkata, Cross, Border, Train, Service, Resume 
Rajshahi-Kolkata cross border train service set to resume after 77 years, Rajshahi-Kolkata, Cross, Border, Train, Service, Resume 


ഇന്‍ഡ്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിന്‍.

ഇന്‍ഡ്യ, നേപാള്‍, ഭൂടാന്‍ എന്നിവയുമായുള്ള ആശയവിനിമയത്തില്‍ പ്രാധാന്യം വര്‍ധിപ്പിക്കും.

1947ല്‍ ഇന്‍ഡ്യ-പാകിസ്താന്‍ വിഭജനത്തിന് മുന്‍പ് ഈ ട്രെയിന്‍ സര്‍വീസുണ്ടായിരുന്നു.

കൊല്‍കത്ത: (KVARTHA) 77 വര്‍ഷത്തിന് ശേഷം രാജ്ഷാഹി-കൊല്‍കത്ത ക്രോസ് ബോര്‍ഡര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് വരുന്നതോടെ ഇന്‍ഡ്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ശക്തമാക്കാനാവും.

ബംഗ്ലദേശിലെ രാജ്ഷാഹിക്കും കൊല്‍കത്തയ്ക്കും ഇടയിലാണ് ട്രെയിന്‍ വരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അതിര്‍ത്തി സ്‌നേഹം ഊട്ടിയുറപ്പിക്കുന്ന നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

ഇന്‍ഡ്യ, നേപാള്‍, ഭൂടാന്‍ എന്നിവയുമായുള്ള ആശയവിനിമയത്തില്‍ പുതിയ ട്രെയിന്‍ രാജ്ഷാഹിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്ന് സിറ്റി കോര്‍പറേഷന്‍ മേയര്‍ ഖൈറുസ്സമാന്‍ ലിറ്റണ്‍ പറഞ്ഞു. രാജ്ഷാഹിയെ വ്യാപാര-വാണിജ്യ കേന്ദ്രമാക്കി മാറ്റാന്‍ ട്രെയിന്‍ സഹായിക്കുമെന്ന് ബംഗ്ലദേശ് സംഗ്ബാദ് സംഗസ്ത (ബിഎസ്എസ്) അഭിപ്രായപ്പെട്ടു. 

1947ല്‍ ഇന്‍ഡ്യ-പാകിസ്താന്‍ വിഭജനത്തിന് മുന്‍പ് രാജ്ഷാഹി-കൊല്‍കത്ത ട്രെയിന്‍ സര്‍വീസുണ്ടായിരുന്നു. നൂറുകണക്കിന് രോഗികളാണ് രാജ്ഷാഹിയില്‍നിന്ന് ദിവസവും ചികിത്സയ്ക്കായി ഇന്‍ഡ്യയിലേക്ക് വരുന്നത്. 

രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത് വടക്കന്‍ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്‍ഡ്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിന്‍ വഴിയൊരുക്കുമെന്നാണ് ബംഗ്ലദേശിലുള്ളവര്‍ കരുതുന്നത്. ബംഗാള്‍ തലസ്ഥാനമായ കൊല്‍കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര ചെയ്യുന്ന വ്യാപാരികള്‍ക്കും ടൂറിസം മേഖലയ്ക്കും ട്രെയിന്‍ ഉപകാരപ്പെടും.

ഇന്‍ഡ്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊല്‍ക്കത്ത-ധാക്ക 'മൈത്രീ എക്സ്പ്രസ്', കൊല്‍ക്കത്ത-ഖുല്‍ന 'ബന്ധന്‍ എക്സ്പ്രസ്', ന്യൂ ജല്‍പായ്ഗുഡി-ധാക്ക 'മിതാലി എക്സ്പ്രസ്' എന്നിവയ്ക്ക് ശേഷമാണ് ഇന്‍ഡ്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ അന്താരാഷ്ട്ര ട്രെയിനായി രാജ്ഷാഹി-കൊല്‍കത്ത വരുന്നത്. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia