Rain Alerts | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ മഞ്ഞ ജാഗ്രത

 
Heavy rain ahead Kerala, Rain, Alerts, Weather, Kerala, News
Heavy rain ahead Kerala, Rain, Alerts, Weather, Kerala, News


മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ ഓറന്‍ജ് ജാഗ്രത.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച ഓറന്‍ജ് ജാഗ്രത.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള 6 ജില്ലകളില്‍ ഞായറാഴ്ച ഓറന്‍ജ് ജാഗ്രത.

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വ്യാഴാഴ്ച (20.06.2024) ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച (21.06.2024) മുതല്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായി വിവിധ ജില്ലകളില്‍ ലഭിച്ച് തുടങ്ങും. 

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ ഓറന്‍ജ് ജാഗ്രതയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

ഞായറാഴ്ച പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളിലാണ് ഓറന്‍ജ് ജാഗ്രത. കേരളാതീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.

കോയമ്പതൂര്‍ ഉള്‍പെടെയുള്ള പടിഞ്ഞാറ് തമിഴ്‌നാടിന്റെ നഗരങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തിപ്പെടും. കേരളത്തില്‍ മഴ ശക്തിപ്പെടുന്നതോടെയാണ് ഇവിടെയും മഴയെത്തുക. ഇനിയുള്ള ദിവസങ്ങളിലെ മഴയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia