Hibi Eden | യുഡിഎഫ് ശക്തി കേന്ദ്രമായ എറണാകുളത്ത് വിജയം ഉറപ്പിച്ച് സിറ്റിങ് എംപി ഹൈബി ഈഡന്‍
ഇതുവരെ നേടിയത് 2,32,152 വോടുകള്‍.
ഇടതുപക്ഷത്തിന്റെ കെ ജെ ഷൈനിന്റെ വോടും ഒരു ലക്ഷം കടന്നു.
എന്‍ഡിഎ ഇതുവരെ നേടിയത് 77,530 വോടുകള്‍.
കൊച്ചി: (KVARTHA) യുഡിഎഫിന്റെ ശക്തി കേന്ദ്രമായ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് സിറ്റിങ് എംപി ഹൈബി ഈഡന്‍. ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. 11.30 വരെ തിരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് ഹൈബിയുടെ ഭൂരിപക്ഷം 1,15,091 ആയി. ഹൈബി ഇതുവരെ നേടിയത് 2,32,152 വോടുകള്‍.
എതിര്‍ സ്ഥാനാര്‍ഥി ഇടതുപക്ഷത്തിന്റെ കെ ജെ ഷൈനിന്റെ വോടും ഒരു ലക്ഷം കടന്ന് 1,17,061 ആയി. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎയുടെ ഡോ. കെ എസ് രാധാകൃഷ്ണന്‍ ഇതുവരെ നേടിയത് 77,530 വോടുകളാണ്. ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ലഭിച്ചിട്ടുള്ളത് 19,414 വോടുകളുമാണ്.
ഇടതുപക്ഷത്തിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായ കെ ജെ ഷൈന്‍ പറവൂര്‍ മണ്ഡലത്തിലെ കൗണ്‍സിലറാണ്. പ്രചാരണത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ ഷൈന്‍ ടീച്ചര്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് മണ്ഡലത്തില്‍ സ്വീകാര്യതയുണ്ടെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്.
എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് യാഥാര്‍ഥ്യമായാല്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് തോല്‍വിയാണ്. അതേസമയം കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. പക്ഷേ കോണ്‍ഗ്രസ് കോട്ട സുരക്ഷിതമാണെന്ന് ഒന്നൊഴിയാതെ എല്ലാ സര്‍വേയും പറയുന്നു.