Gold Rate | ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് 200 രൂപയുടെ ഇടിവോടെ 52,720 രൂപയിലെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* പവന് 52,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച (14.06.2024) സ്വർണം, വെള്ളി നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6590 രൂപയും പവന് 52,720 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ ഇടിഞ്ഞ് 5480 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,840 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ് 94 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (13.06.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച (12.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും പവന് 52,920 രൂപയുമായിരുന്നു വില. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5500 രൂപയിലും പവന് 160 രൂപ കൂടി 44,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായിരുന്നു വിപണി വില.

ചൊവ്വാഴ്ച (11.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടി ഗ്രാമിന് 5480 രൂപയും പവന് 43,840 രൂപയുമായിരുന്നു വിപണി വില. എന്നാൽ ചൊവ്വാഴ്ച വെള്ളി വില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായാണ് താഴ്ന്നത്.
